Home ഇന്ത്യൻ വാർത്തകൾ കാര്‍ട്ടിന്റെ നേതൃത്വത്തില്‍ ക്‌നാനായ സ്റ്റാര്‍സ് പുതിയ ബാച്ചിനായുള്ള സെലക്ഷന്‍ ക്യാമ്പിനു തുടക്കമായി

കാര്‍ട്ടിന്റെ നേതൃത്വത്തില്‍ ക്‌നാനായ സ്റ്റാര്‍സ് പുതിയ ബാച്ചിനായുള്ള സെലക്ഷന്‍ ക്യാമ്പിനു തുടക്കമായി

656
0

ക്‌നാനായ സമുദായത്തിലെ പ്രതിഭാശാലികളായ കുട്ടികളെ ഹൈസ്‌കൂള്‍ പ്രവേശനാവസരത്തില്‍തന്നെ കണ്ടെത്തി മൂല്യാധിഷ്ഠിത ജീവിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉന്നതവിദ്യാഭ്യാസം നേടിയെടുക്കാനാവശ്യമായ പരിശീലനങ്ങളും തുടര്‍ച്ചയായി നല്‍കി ഉന്നത നിലവാരത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ അതിരൂപത കാര്‍ട്ടിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയിലെ പതിമൂന്നാമത്തെ ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായുള്ള സെലക്ഷന്‍ ക്യാമ്പ് കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ തുടക്കമായി. ക്യാമ്പിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഡോ. അലക്‌സ് ജോര്‍ജ്, സിസ്റ്റര്‍ ടോം മേരി എന്നിവര്‍ പ്രസംഗിച്ചു. 41 ഇടവകകളില്‍ നിന്നായി 93 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

Previous articleഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായിൽ മദേർസ് ഡേ ആഘോഷിച്ചു.
Next articleനൂറുമേനി വിജയം നേടി ശ്രീപുരം സ്‌കൂള്‍

Leave a Reply