Home ഇന്ത്യൻ വാർത്തകൾ കൈപ്പുഴ ഫൊറോന KCC, KCWA, KCYL സംയുക്താഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി.

കൈപ്പുഴ ഫൊറോന KCC, KCWA, KCYL സംയുക്താഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി.

331
0

കൈപ്പുഴ: കെ.സി.സി, കെ.സി.ഡബ്ള്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫാമിലി മീറ്റും ജോസ് കാട്ടാത്തില്‍ അനുസ്മരണ ക്രിസ്മസ് കരോള്‍ഗാന മത്സരവും ക്നാനായ പ്രതിഭകളെ ആദരിക്കലും നടത്തി. കുറുമുള്ളൂര്‍ സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടന്ന പരിപാടി ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ ഉദ്ഘാടനം ചെയ്തു. കെ.സി.സി ഫൊറോന പ്രസിഡന്‍റ് ഷിബി പഴയംപള്ളില്‍ അധ്യക്ഷതവഹിച്ചു. കെ.സി.സി ഫൊറോന ചാപ്ളയിന്‍ ഫാ. ലൂക്ക് കരിമ്പില്‍, കുറുമുള്ളൂര്‍ പള്ളി വികാരി ഫാ. ജയിംസ് ചെരുവില്‍, , കെ.സി.ഡബ്ള്യൂ.എ ഫൊറോന പ്രസിഡന്‍റ് മിനി ജയിംസ്, കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്‍റ് ജോ തോമസ് , ഫൊറോന സെക്രട്ടറി ജിജോ കീരീമുകളേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്നാനായ പ്രതിഭകളായ മേയര്‍ റോബിന്‍ ഇലയ്ക്കാട്ട്, ലിസ് ജയ്മോന്‍, ഫിലിപ്പ് കുഴിയംപറമ്പില്‍, അയോണ ,അഡോണ എന്നിവരെ ആദരിച്ചു. കരോള്‍ഗാന മത്സരത്തില്‍ കല്ലറ പഴയപള്ളി ഒന്നാംസ്ഥാനവും ഏറ്റുമാനുര്‍ രണ്ടാംസ്ഥാനവും പാലത്തുരുത്ത് മൂന്നാംസ്ഥാനവും നേടി. വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ സമുദായ അവബോധ ക്ളാസ് നയിച്ചു. കുറുമുള്ളൂര്‍ യൂണിറ്റ് പ്രസിഡന്‍റ് ജയിംസ് മൂലേപ്പറമ്പില്‍ പതാക ഉയര്‍ത്തി. ഫൊറോന ഭാരവാഹികളായ ഷൈജു ആട്ടയില്‍, ഷാജി പീടികപ്പറമ്പില്‍, ബിജു കുടിലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Previous articleകിടങ്ങൂര്‍: പുതുകാടത്ത് (പെല്ലത്താല്‍) പി.സി ചാക്കോ | Live Funeral Telecast Available
Next articleചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വൈവിധ്യമാർന്ന ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.

Leave a Reply