Home അമേരിക്കൻ വാർത്തകൾ സാൻഹൊസെ സെന്‍റ് മേരീസ് ക്നാനായ കാത്തലിക്‌ ഫൊറോന CML യൂണിറ്റിന് പുതു നേതൃത്വം.

സാൻഹൊസെ സെന്‍റ് മേരീസ് ക്നാനായ കാത്തലിക്‌ ഫൊറോന CML യൂണിറ്റിന് പുതു നേതൃത്വം.

368
0

സാൻഹൊസെ, കാലിഫോർണിയ: അമേരിക്കയിലെ സാൻ ഹൊസെയിൽ സ്ഥിതി ചെയ്യുന്ന സെന്‍റ് മേരീസ് ക്നാനായ കാത്തലിക്‌ ഫൊറോന ചർച്ചിലെ CML യൂണിറ്റിന് പുതു നേതൃത്വം. നവംബർ 9 ന് ആയിരുന്നു പുതു നേതൃത്വം സ്ഥാനം ഏറ്റത്. നേഹ വിൻസ് പുളിക്കൽ (പ്രസിഡന്‍റ് ), ആഡം ലൂക്കോസ് ഓണശ്ശേരിൽ (വൈസ് പ്രസിഡന്‍റ് ), കൈല സ്റ്റീഫൻ വേലികെട്ടൽ (സെക്രട്ടറി), ജെസ്സ ജോർജ് തുരുത്തേൽക്കളത്തിൽ (ജോയിന്‍റ് സെക്രട്ടറി), അൽഫോൻസ് ജോസഫ് വട്ടമറ്റത്തിൽ (ട്രഷറർ) എന്നിവരാണ് 2025 -2026 കാലയളവിലേക്കുള്ള പുതു നേതൃത്വം. ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിൽ ഡയറക്ടർ ആയ ഈ സംഘടനയിൽ അനു വേലിക്കെട്ടേൽ ജോയിന്‍റ് ഡയറക്ടർ ആയും, ശീതൾ മരവെട്ടിക്കൂട്ടത്തിൽ ഓർഗനൈസർ ആയും, റോബിൻ ഇലഞ്ഞിക്കൽ ജോയിന്‍റ് ഓർഗനൈസർ ആയും പ്രവർത്തിക്കുന്നു. കുർബാനക്ക് ശേഷം നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ജെമി അച്ചൻ പുതിയ എക്സിക്യൂട്ടീവിനെ അഭിനന്ദിക്കുകയും അതോടൊപ്പം കഴിഞ്ഞ എക്സിക്യൂട്ടീവ് മെംബേർസ് ആയ നേഥൻ പാലക്കാട്ട്, തെരേസ വട്ടമറ്റത്തിൽ, നിഖിത പൂഴിക്കുന്നേൽ, ജോഷ്വാ തുരുത്തേൽകളത്തിൽ എന്നിവരുടെ സ്തുത്യർഹമായ പ്രവർത്തനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

റിപ്പോർട്ട്: അമോൽ ചെറുകര.

Previous articleചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood Ministry യുടെ ക്രിസ്തുമസ് ആഘോഷം നടത്തപ്പെട്ടു
Next articleബാംഗ്ലൂര്‍ കെ. ആര്‍ പുരം തിരുഹൃദയ ക്‌നാനായ സ്വതന്ത്ര ഇടവക യൂണിറ്റ് സ്ഥാപിതമായി.

Leave a Reply