Home അമേരിക്കൻ വാർത്തകൾ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood Ministry യുടെ ക്രിസ്തുമസ്...

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood Ministry യുടെ ക്രിസ്തുമസ് ആഘോഷം നടത്തപ്പെട്ടു

250
0

ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood Ministry യുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. 120 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടികൾ സാന്ത യുടെ വരവോടെ സജീവമായി . വികാരി ഫാ . സിജു മുടക്കോടിയുടെയും അസിസ്റ്റന്റ് വികാരി ഫാ . അനീഷ് മാവേലിപുത്തൻപുരയുടെയും പ്രാർഥനയോടെ ആരംഭിച്ച ക്രിയതുമസ് പ്രോഗ്രാമിൽ ഉടനീളം കുട്ടികൾ സജീവമായി പങ്കുചേർന്നു . ഡാൻസും പാട്ടും കഥപറച്ചിലും ഫോട്ടോഷൂട്ടും പ്രോഗ്രാമിനെ വർണ്ണഭംഗി ഉള്ളതാക്കി മാറ്റി . Elf ഉം Crayo show യും പ്രോഗ്രാം മികവുറ്റത്താക്കി മാറ്റി . കുട്ടികൾക്ക് സ്നേഹവിരുന്നും ഒരുക്കിയിരുന്നു . പ്രോഗ്രാം കോർഡിനേറ്റർമാരായ മിന്റു മണ്ണുകുന്നേൽ , മീന പുന്നശ്ശേരിൽ, DRE സജി പൂതൃക്കയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . യൂത്ത് വോളന്റീഴ്‌സ്, കൈക്കാരന്മാർ, അധ്യാപകർ , സിസ്റ്റേഴ്സ് എന്നിവർ ക്രമീകരണങ്ങൾ ചെയ്തു.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

Previous articleചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ CML – AROHA ’25 പ്രവർത്തനത്തിന് ആകർഷകമായ തുടക്കം.
Next articleസാൻഹൊസെ സെന്‍റ് മേരീസ് ക്നാനായ കാത്തലിക്‌ ഫൊറോന CML യൂണിറ്റിന് പുതു നേതൃത്വം.

Leave a Reply