ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ കുടിയേറിപ്പാര്‍ത്ത ക്‌നാനായ കത്തോലിക്കരുടെ ആത്മീയ കാര്യങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ നടത്തിക്കൊടുക്കാനും ബാംഗ്ലൂരിന്റെ ഇതര പ്രദേശങ്ങളില്‍ താമസിക്കുന്ന ക്‌നന)യാക്കാരെ ഒന്നിച്ചു ചേര്‍ത്ത് മുന്നോട്ട് കൊണ്ടുപോകാനുമായി കെ ആര്‍ പുരം, റ്റി സി പാളയ എന്നിവിടങ്ങളിലെ ആളുകളെ ഉള്‍ച്ചേര്‍ത്ത് 2016 മുതല്‍ ബാംഗ്ലൂര്‍ സ്വര്‍ഗ റാണി ഫൊറോനപ്പള്ളിയുടെ സ്റ്റേഷന്‍ പള്ളിയായി പ്രവര്‍ത്തിച്ചു വന്നിരുന്ന കെ ആര്‍ പുരം തിരുഹൃദയ ക്‌നാനായ കൂട്ടായ്മയെ കോട്ടയം അതിരൂപതാധ്യക്ഷന്റെ 332/2025 എന്ന കല്പന പ്രകാരം ബാംഗ്ലൂര്‍ ഫൊറോനയുടെ കീഴില്‍ ഒരു സ്വതന്ത്ര ഇടവക യൂണിറ്റ് ആയി ഉയര്‍ത്തി. 2025 ഡിസംബര്‍ 15ന് ഇടവക യൂണിറ്റ് നിലവില്‍ വരും. കെ ആര്‍ പുരത്തും സമീപ പ്രദേശങ്ങളിലുമുള്ള നൂറോളം കുടുംബങ്ങള്‍ ഈ ഇടവക യൂണിറ്റിന്റെ ഭാഗമായിരിക്കും. പുതിയ ഇടവക യൂണിറ്റിന്റെ നടത്തിപ്പുകാരനായി മാരിയില്‍ ബഹുമാനപ്പെട്ട ജോണ്‍സണച്ചനെയും നിയമിച്ചിട്ടുണ്ട്.
Home ഇന്ത്യൻ വാർത്തകൾ ബാംഗ്ലൂര്‍ കെ. ആര്‍ പുരം തിരുഹൃദയ ക്‌നാനായ സ്വതന്ത്ര ഇടവക യൂണിറ്റ് സ്ഥാപിതമായി.












