ഞീഴൂര്‍ : ഉണ്ണിമിശിഹാ പള്ളിയില്‍ കെ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതാതല പഞ്ചഗുസ്തി (പുരുഷന്മാര്‍), പവര്‍ ലിഫ്റ്റിംഗ് (സ്ത്രീകള്‍) മത്സരം നടത്തുന്നു. മെയ് 28-ന് ഉച്ചകഴിഞ്ഞ് 2-ന് നടക്കുന്ന മത്സരത്തിന് മെയ് 26-ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒന്നാം സമ്മാനം 7000 രൂപ, രണ്ടാം സമ്മാനം 5000 രൂപ, മൂന്നാം സമ്മാനം 2000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍ നല്കുന്നത്. മുന്‍ ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ സിനി ജോസാണ് മത്സരം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ ഇടവകവികാരിയുടെ കത്ത് കൊണ്ടുവരേണ്ടതാണ്. രജിസ്‌ട്രേഷന്‍: 9446560530, 9082490422, 9605281145.












