ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയയും അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്നാനായ കാത്തലിക് പള്ളിയും ഒരുമിച്ചു സംഘടിപ്പിച്ച ക്നാനായ പാരമ്പര്യ ദിനവും, ക്നായി തോമാദിനാചരണവും, ക്നാനായ റീജിയന്‍ ദിനവും അറ്റ്ലാന്‍്റയിലെ ക്നായി തൊമ്മന്‍ ഹാളില്‍ ക്നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍്റ് ഡൊമിനിക് ചാക്കോനാല്‍ അധ്യക്ഷത വഹിച്ചു. തിരുകുടുംബ ദേവാലയ വികാരിയും ചാപ്ളയനുമായ ഫാ: ബിനോയ് നാരമംഗലത്ത് നന്ദി പറഞ്ഞു. ആഘോഷത്തില്‍, ചന്തംചാര്‍ത്ത്, മൈലാഞ്ചി ഇടീല്‍, മാര്‍ഗംകളി,
പുരാതനപാട്ട്, പിടിയും കോഴിക്കറിയും ഒക്കെ ഒരുക്കിയിരുന്നു. ക്നായി തൊമ്മനായി വേഷമിട്ട പച്ചിക്കര ജോയ് എല്ലാവരുടെയും മനം കവര്‍ന്നു. പി.ആര്‍.ഒ തോമസ് കല്ലടാന്തിയിലും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നല്‍കി.












