ഡാളസ്: ഡാളസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ലോക മാതൃ ദിനത്തിൽ ഇടവകയിലെ എല്ലാ അമ്മമാരെയും ആദരിച്ചു. ഞായറാഴ്ച ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ അമ്മമാർക്ക് ഉപഹാരം നൽകി. തുടർന്ന് പ്രത്യേക അനുഗ്രഹ പ്രാർത്ഥനയും നടത്തി. അമ്മമാരുടെ നിസ്വാർത്ഥമായാ സ്നേഹത്തിനു ഇടവക സമൂഹം ഒന്നായി നന്ദി രേഖപ്പെടുത്തി.KCYL DFW -ന്റെ യും യൂത്ത്മിനിസ്ടറിയുടെയും നേതൃത്യത്തിൽ കേക്ക് മുറിച്ചു മാതൃ ദിനാഘോഷത്തിനു മാറ്റു കൂട്ടി .മെൻസ് മിനിസ്ട്രി പ്രത്യേകമായി തയാറാക്കിയ സ്‌നാക്‌സ് ആസ്വദിച്ചു കൊണ്ട് ഇത്തവണത്തെ മാതൃദിനാഘോഷം സമാപിച്ചു.


മെസ്‌ക്വിറ്റ് ഹൈസ്കൂളിലെ 2023 ലെ വാലിഡിക്ടോറിയാനായി (സ്കൂൾ ടോപ്പർ) ഡാളസ്സിലെ ക്നാനായ സമൂഹത്തിനു ഒന്നാകെ അഭിമാനമായിമാറിയ മേഘ ജോസഫ് തേക്കുംകാട്ടുതടത്തിലിനെ ഇടവകസമൂഹം ആദരിച്ചു. പുതുക്കി പണിയുന്ന ക്നായി തൊമ്മൻ ഹാളിന്റെ പുനരുദ്ധധാരണ കിക്കോഫും ഇതോടൊപ്പം നടത്തി. ഇടവക വികാരി ഫാ.അബ്രഹാം കളരിക്കൽ തന്റെ സംഭാവന കൈക്കാരന്മാര്ക് കൈമാറികൊണ്ട് കിക്ക് ഓഫ് ചെയ്‌തു .തുടർന്ന് ഇടവഗംഗങ്ങൾ ഓരോരുത്തരായി തങ്ങളുടെ സാമ്പത്തിക വിഹിതം വികാരിയച്ചനെ ഏല്പിച്ചു. ഏറെനാളായി കാത്തിരുന്ന ഇടവകയുടെ സ്വപ്ന പദ്ധതിയായ ക്നായി തൊമ്മൻ ഹാളിന്റെ പുനരുദ്ധധാരണ പ്രവത്തനങ്ങൾ വളരെ തകൃതിയായി നടക്കുന്നു. ഏറ്റവും ആധുനികമായ സൗകര്യത്തോടെയുള്ള വിവിധോദ്ദേശ്യ ആഡിറ്റോറിയം സെപ്റ്റംബറോടെ പൂർത്തിയാകും .











