Home ഇന്ത്യൻ വാർത്തകൾ കുടുംബബന്ധങ്ങള്‍ സുദൃഢമാക്കുവന്‍ മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കണം- ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കുടുംബബന്ധങ്ങള്‍ സുദൃഢമാക്കുവന്‍ മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കണം- ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

633
0

കോട്ടയം: കുടുംബബന്ധങ്ങള്‍ സുദൃഢമാക്കുവന്‍ മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. മെയ് 15 അന്താരാഷ്ട്ര കുടുംബദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കുടുംബദിനാചരണത്തിന്റെയും കുടുംബശാക്തീകരണ പദ്ധതി പങ്കാളികളുടെ സംഗമത്തിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിന് ആക്കം കൂട്ടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും കുടുംബങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, സേവ് എ ഫാമിലി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിത്യമോള്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട ബോധവല്‍ക്കരണ ക്ലാസ്സിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. സംഗമത്തോടനുബന്ധിച്ച് കുടുംബശാക്തീകരണ പദ്ധതി അവലോകനവും തുടര്‍ കര്‍മ്മ പദ്ധതികളുടെ ആസൂത്രണവും നടത്തപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സ്വയംതൊഴില്‍ സംരംഭകത്വം, തൊഴില്‍ നൈപുണ്യവികസനം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കുടുംബശാക്തീകണ പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്നത്.

Previous articleവിസിറ്റേഷന്‍ സന്യാസിനി സമൂഹം | നിത്യവ്രത വാഗ്ദാനം നടത്തി
Next articleഡാളസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മാതൃദിനാഘോഷവും, ക്നായിത്തൊമ്മൻ ഹാളിന്റെ പുനരുദ്ധധാരണ ഫണ്ട് കിക്കോഫും നടത്തി.

Leave a Reply