Home യൂറോപ്പ് | ഗൾഫ് | ഓഷിയാന തരംഗമായി KNANAYA PHANTOMS FC അരങ്ങേറ്റം ബെൻഡിഗോയുടെ മണ്ണിൽ

തരംഗമായി KNANAYA PHANTOMS FC അരങ്ങേറ്റം ബെൻഡിഗോയുടെ മണ്ണിൽ

224
0

ബെൻഡിഗോ സോഷ്യൽ ക്ലബ് അണിയിച്ചൊരുക്കിയ BSC BENDIGO CUP 2025 ഫുട്ബോൾ ടൂർണ്ണമെൻറിലൂടെ മെൽബൺ ക്‌നാനായ ഫാൻ്റംസ് ഫുട്ബോൾ ക്ലബ് അരങ്ങേറ്റം കുറിച്ചു. സിജോ ചാലായിൽ ടീം മാനേജരായും ഫ്രാൻസീസ് അനൂബ് ഹെഡ് കോച്ചായായും ദീർഘനാളത്തെ പരിശ്രമത്തിൻ്റെ ഫലമായിട്ടാണ് ക്‌നാനായ ഫാൻ്റംസ് യാഥാർത്ഥ്യമായത്. ഫെലിക്‌സ് സിജോ ചാലായിൽ, ഹാരിസ് സിജോ ചാലായിൽ, നഥാനിയേൽ ഷിനോയ് മഞ്ഞാങ്കൽ, ടോബി ജോജി കുന്നുകാലായിൽ, ടെനിൽസൺ സോബി പുലിമലയിൽ, സാം അനിഷ് വെള്ളരിമറ്റത്തിൽ, സാവിയോ അനൂബ് മൂത്തേടത്തിൽ, ജോഷ്വ അനീഷ് കളപ്പുരയ്ക്കൽ എന്നിവരാണ് ക്‌നാനായ ഫാൻ്റംസ് ഫുട്ബോൾ ക്ലബിനായി കളം നിറഞ്ഞ് കാണികളുടെ മനം കവർന്നത്. ഓസ്ട്രേലിയായിലെ കായികകേന്ദ്രമായ ബെൻഡിഗോയുടെ മണ്ണിൽ നടന്ന അരങ്ങേറ്റ മൽസരങ്ങളിൽ, കാൽപ്പന്തുകളിയുടെ മാസ്‌മരിക മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് തടിച്ചുകൂടിയ ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട ടീമായി മാറുവാൻ ക്നാനായ ഫാൻ്റംസ് ടീമിന് സാധിച്ചു. നാളെകളിൽ ഓസ്‌ട്രേലിയായിലെ ഫുട്ബോൾ മൈതാനങ്ങളിൽ ശക്തമായ സാന്നിധ്യമായി മാറുക എന്നതാണ് ക്ലബിൻ്റെ ലക്ഷ്യമെന്ന് ടീം മെൻ്റർമാരായ ജോജി ബേബി കുന്നുകാലായിൽ, സോബി പുലിമലയിൽ, ഷിനോയ് മഞ്ഞാങ്കൽ, അനൂബ് മൂത്തേടത്തിൽ, അനീഷ് വെള്ളരിമറ്റത്തിൽ, അനീഷ് കളപ്പുരയ്ക്കൽ എന്നിവർ അറിയിച്ചു.

Previous articleന്യൂയോര്‍ക്ക്: അത്തിമറ്റത്തില്‍ ത്രേസ്യാമ്മ മാത്യു
Next articleക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു

Leave a Reply