കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ വാർഷികാഘോഷങ്ങൾ മണ്ണൂർ മറ്റക്കര സെന്റ് ജോർജ് പള്ളിയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് വാർഷികാഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലൂസും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. തോമസ് ആനിമൂട്ടിൽ ആമുഖസന്ദേശം നൽകി. കോട്ടയം അതിരൂപതാ സിഞ്ചെല്ലൂസും ദീപിക എം.ഡിയുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയായ എഡ്യു ഹെൽപ്പിന്റെ നാലാംഘട്ട വിതരണോദ്ഘാടനം കിടങ്ങൂർ ഫൊറോന ചാപ്ലെയിൻ ഫാ. ജോർജ്ജ് പുതുപ്പറമ്പിൽ നിർവ്വഹിച്ചു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, കിടങ്ങൂർ ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ, യൂണിറ്റ് ചാപ്ലെയിൻ ഫാ. സിറിയക് മറ്റത്തിൽ, സിസ്റ്റർ അഡൈ്വസർ സി. സൗമി എസ്.ജെ.സി എന്നിവർ പ്രസംഗിച്ചു. കെ.സി.ഡബ്ല്യു.എ അതിരൂപതാ സെക്രട്ടറി സിൽജി പാലക്കാട്ട് സ്വാഗതവും മറ്റക്കര യൂണിറ്റ് പ്രസിഡന്റ് ജിജി ഷാജി നന്ദിയും പറഞ്ഞു. അതിരൂപതാ ഭാരവാഹികളായ ലൈലമ്മ ജോമോൻ പാറശ്ശേരിൽ, ബീന ബിജു കാവനാൽ, ലീന ലൂക്കോസ് മറ്റത്തിപ്പറമ്പിൽ, അനിമോൾ തോമസ്, ഏലിയാമ്മ ലൂക്കോസ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ മത്സരങ്ങളിൽ വിജയികളായവരേയും മികച്ച നേട്ടങ്ങൾ കൈവരിച്ചവരേയും സമ്മേളനത്തിൽ ആദരിച്ചു. 2025 വർഷത്തിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ മികച്ച ഫൊറോനയായി തിരഞ്ഞെടുത്ത കൈപ്പുഴ ഫൊറോനയ്ക്കും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കടുത്തുരുത്തി, കിടങ്ങൂർ ഫൊറോനകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. മികവാർന്ന പ്രവർത്തനങ്ങളിലൂടെ മകുടാലം, കൂടല്ലൂർ,കരിങ്കുന്നം യൂണിറ്റുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംഗമത്തോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ക്രമീകരിച്ചിരുന്നു.











