Home ഇന്ത്യൻ വാർത്തകൾ ഉഴവൂര്‍ കോളേജില്‍ ഫുഡ് പ്രോസസിംഗിലും ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലും പരിശീലനം നല്‍കുന്നു

ഉഴവൂര്‍ കോളേജില്‍ ഫുഡ് പ്രോസസിംഗിലും ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലും പരിശീലനം നല്‍കുന്നു

570
0

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സീര്‍ഡ് ന്റെ ആഭിമുഖ്യത്തില്‍ കൂടെയുണ്ട് സെന്റ് സ്റ്റീഫന്‍സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഫുഡ് പ്രോസസ്സിംഗ്, ബേക്കറി ഉത്പന്നങ്ങള്‍ തയ്യാറാക്കല്‍ എന്നിവയില്‍ വിദഗ്ദര്‍ പരിശീലനം നല്‍കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ്
ഇന്ത്യയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിലെ വിദഗ്ദര്‍ ക്ലാസുകള്‍ നയിക്കുന്നു. ഗ്രാമീണ മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്കു സ്വയം തൊഴില്‍ ആരംഭിക്കുന്നതിനുള്ള നൈപുണ്യ വികസനമാണ് കോഴ്‌സിന്റെ ലക്ഷ്യം. പൂര്‍ണമായും സൗജന്യമായി നടത്തപ്പെടുന്ന കോഴ്‌സ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കോളേജില്‍ വച്ച് മെയ് 25 മുതല്‍ 31 വരെ നടത്തപ്പെടുന്നു. 18 നും 45 വയസിനും ഇടയില്‍
പ്രായമുള്ള പൊതുജനങ്ങള്‍,സ്വാസ്രയ സംഘാഗoങ്ങള്‍, വിദ്യാര്‍ഥികള്‍, തൊഴില്‍ രഹിതര്‍ തുടങ്ങിയവര്‍ക്ക് കോഴ്‌സില്‍ പങ്കെടുക്കാം.
പരിശീലനം പൂര്‍ത്തിയാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.
അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക: 9495686561, 9447761702

Previous articleകാരുണ്യദൂത് പദ്ധതി – അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്
Next articleകുമരകം വള്ളാറ പുത്തൻ പള്ളിയിൽ വി. ജോൺ നെപുംസ്യാനോസിന്റെയും, പരി. അമലാേത്‌ഭവ മാതാവിന്റെയും ദർശന തിരുനാള്‍

Leave a Reply