കാന്‍ബറ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്റെ 5-ാം വാര്‍ഷികവും ഈശോയുടെ തിരുഹൃദയ തിരുനാളും കോട്ടയം അതിരൂപത മെത്രാന്‍ മാര്‍ മാത്യു മൂലക്കാട്ടിനോടൊപ്പം ഒക്‌ടോബര്‍ 10, 11 12 തീയതികളില്‍ യാരാലമല സെന്റ് പീറ്റര്‍ ചാനല്‍ പള്ളിയില്‍ ഭക്തിയാദരവോടെ ആഘോഷിച്ചു. തിരുനാളിന്റെ ഒരുക്കമായി സെപ്റ്റംബര്‍ മുതല്‍ എല്ലാ ഞായറാഴ്ചയും തിരുഹൃദയത്തിന്റെ നൊവേന നടത്തപ്പെട്ടു. ഒക്‌ടോബര്‍ 10-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഇടവക വികാരി ഫാ. ഡാലിഷ് കോച്ചേരിയില്‍ കൊടിയേറ്റി തിരുനാളിന് ആരംഭം കുറിച്ചു. ഒക്‌ടോബര്‍ 11-ാം തീയതി രാവിലെ 10 മണിക്ക് എസ്.എച്ച് മിഷന്‍ കാന്‍ബറയിലെ 12 കുട്ടികള്‍ക്ക് ആദ്യകുര്‍ബാന സ്വീകരണം നല്‍കപ്പെട്ടു. അതേ ദിവസം തന്നെ വൈകുന്നേരം 6 മണിക്ക് മൂലക്കാട്ട് പിതാവിന് കാന്‍ബറ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ വന്‍ സ്വീകരണവും 2026 കെ.സി.സി.ഒ കണ്‍വന്‍ഷന് പിതാവിന് ഔദ്യോഗികമായ ക്ഷണപത്രവും കെ.സി.സി.ഒ പ്രസിഡന്റ് ജോസ് എബ്രാഹം നല്‍കുകയുണ്ടായി. ഒക്‌ടോബര്‍ 12 ഞായറാഴ്ച 4.30 ന് എസ്.എച്ച് മിഷന്റെ നേതൃത്വത്തില്‍ പിതാവിന് ഉജ്ജ്വല സ്വീകരണവും നല്‍കി. തുടര്‍ന്ന് മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ കുര്‍ബാനയും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടന്നു. മുത്തുകുടകളുടെയും തെക്കന്‍സ് ചെണ്ട ടീമിന്റേയും അകമ്പടിയോടുകൂടി തിരുനാള്‍ പ്രദക്ഷിണവും നടത്തപ്പെട്ടു. സ്‌നേഹവിരുന്നോടുകൂടി തിരുനാളിന് പരിസമാപനം കുറിച്ചു.

ഇടവകയിലെ 7 കുടുംബങ്ങള്‍ ആയിരുന്നു പ്രസുദേന്തിമാര്‍. തിരുനാളിനോടനുബന്ധിച്ചു അണിയിച്ചൊരുക്കിയ ചെണ്ടമേളം, കെ.സി.വൈ.എല്‍ കുട്ടികളുടെ കടകള്‍, മിഷന്‍ ലീഗ് കുട്ടികളുടെ ബോള്‍ ഏറ്, യഗ് കപ്ലിള്‍സ് നടത്തിയ തിരുനാള്‍ ഷോപ്പ്‌സ് (വെച്ചുവാണിഭ കടകള്‍) എന്നിവ നമ്മുടെ നാടിന്റെ ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്ക് കൗതുകമായി. തിരുനാളിന്റെ വിജയത്തിനായി ഇടവക വികാരി ഫാ. ഡാലിഷ് കോച്ചേരിയില്‍, ജനറല്‍ കണ്‍വീനര്‍ സച്ചിന്‍ പട്ടുമാക്കില്‍, കൈക്കാരന്മാരായ ജോര്‍ജ്ജ്കുട്ടി ജേക്കബ് മറ്റത്തിക്കുന്നേല്‍, ബൈജു കോര കരമ്യാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. ഒക്‌ടോബര്‍ 10 ന് കാന്‍ബറയില്‍ എത്തിയ പിതാവിനെ എയര്‍പോര്‍ട്ടില്‍ വികാരി ഫാ. ഡാലിഷ് കോച്ചേരില്‍, കൈക്കാരന്മാരായ ജോര്‍ജജ്ജ്കുട്ടി, ബൈജു, ജനറല്‍ കണ്‍വീനര്‍ സച്ചിന്‍, കെ.സി.സി.ഒ പ്രസിഡന്റ് ജോസ് എബ്രാഹം, സി.കി.സി.എ പ്രസിഡന്റ് റ്റോജി, വൈസ് പ്രസിഡന്റ് കെന്നഡി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.















