കെ.സി.വൈ.എല്‍ സംഘടനയുടെ 2024-25 പ്രവര്‍ത്തന വര്‍ഷത്തിലെ 6-ാം മത് സെനറ്റ് സമ്മേളനം ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജിലെ ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ എജുക്കേഷന്‍ തിയേറ്ററില്‍ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ച യോഗം KCWA അതിരൂപത പ്രസിഡന്റ് ഷൈനി സിറിയക് ചൊള്ളമ്പേല്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. KCYL മുന്‍ അതിരൂപത ചാപ്ലയിനും MSP സെമിനാരി റെക്ടറുമായ .ഫാ.ചാക്കോ വണ്ടന്‍കുഴിയില്‍ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. കെ.സി.വൈ.എല്‍ അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് കെ.സി.വൈ.എല്‍ പതാക ഉയര്‍ത്തിക്കൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത്. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ലയിന്‍ റവ. ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ യോഗത്തിന് ആമുഖ സന്ദേശം നല്‍കി. അതിരൂപത ജനറല്‍ സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും, വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് നന്ദിയും അറിയിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ കെ.സി.വൈ.എല്‍ ജനറല്‍ സെക്രട്ടറി ചാക്കോ ഷിബു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷറര്‍ ആല്‍ബിന്‍ ബിജു വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. അധ്യാപക നിയമനം തടഞ്ഞിരിക്കുന്ന ഭിന്നശേഷി വിഷയത്തിലും മുനമ്പത്തെ വഖഫ് ഭൂമി എന്ന് ആരോപിച്ച് റവന്യു അവകാശങ്ങള്‍ നിഷേധിച്ചവര്‍ക്ക് റവന്യൂ അവകാശങ്ങള്‍ നല്‍കണം എന്നീ രണ്ട് വിഷയങ്ങളില്‍ പ്രമേയം അവതരിപ്പിച്ചു പാസാക്കുകയും ചര്‍ച്ചകള്‍ നടത്തപ്പെടുകയും ചെയ്തു. അതിരൂപത ഭാരവാഹികളായ ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി തോമസ്, സി അഡൈ്വസര്‍ സി. ലേഖ എസ്.ജെ.സി, ജാക്‌സണ്‍ സ്റ്റീഫന്‍, അലന്‍ ബിജു, ബെറ്റി തോമസ് എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.












