Home ഇന്ത്യൻ വാർത്തകൾ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പരിസ്ഥിതി മിത്ര അവാര്‍ഡ് വിതരണം നടത്തി

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പരിസ്ഥിതി മിത്ര അവാര്‍ഡ് വിതരണം നടത്തി

372
0

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ Centre for Environmental Education and Rural Development (CEERD) ന്റെ ആഭിമുഖ്യത്തില്‍ നടന്ന ”പരിസ്ഥിതി മിത്ര’ അവാര്‍ഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 13ആം തീയതി രാവിലെ 11 മണിക്ക് പാര്‍ലമെന്റ് അംഗം ശ്രീ ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. മാനേജര്‍ ഫാ.എബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ് സ്വാഗതം ആശംസിച്ചു. വ്യക്തിഗത വിഭാഗത്തില്‍ കുന്നത്ത് നാരായണന്‍ വൈദ്യരും സ്ഥാപന വിഭാഗത്തില്‍ കൊച്ചിന്‍ കോളേജ്, കൊച്ചിയും അവാര്‍ഡ് ഏറ്റു വാങ്ങി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം. മാത്യു, മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ വി.പി. തോമസ്‌കുട്ടി എന്നിവര്‍ സംസാരിച്ചു. CEERD സെക്രട്ടറി ആശാ രാജു അവാര്‍ഡ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളേജ് ക്യാമ്പസ്സില്‍ പുതുതായി ആരംഭിച്ച മിയാവാക്കി വനത്തിന്റെയും ജൈവവൈവിധ്യ പാര്‍ക്കിന്റെയും ഉദ്ഘാടനം മാനേജര്‍ ഫാ. എബ്രഹാം പറമ്പേട്ട് നിര്‍വഹിച്ചു. അതിനായി ചെടികള്‍ സംഭാവന ചെയ്ത ദിവാകരന്‍ കടിഞ്ഞിമൂലയെ ആദരിച്ചു. CEERD എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രിന്‍സ് ജോസഫ് യോഗത്തിന് കൃതജ്ഞത അര്‍പ്പിച്ചു.

Previous articleവി. കാർലോ അക്യൂട്ടീസ് തിരുന്നാളിൽ ഡാളസ്സ് യുവജനകൂട്ടായ്മ
Next articleകെ.സി.വൈ.എല്‍ 6-ാം മത് സെനറ്റ് സമ്മേളനം

Leave a Reply