മണക്കാട്: മണക്കാട് കെ.സി.വൈ.എല്‍ യൂണിറ്റിന്‌റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുത്രി സംഗമം സംഘടിപ്പിച്ചു. ഇടവകയില്‍ നിന്നും വിവിധ ഇടവകകളിലേക്ക് വിവാഹം ചെയ്ത് അയച്ച സഹോദരിമാര്‍ ഇതില്‍ പങ്കെടുക്കുകയും അവരുടെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. യൂണിറ്റ് ഡയറക്ടര്‍ സാന്‍്റി കുന്നംചിറ സ്വാഗതം ആശംസിച്ചു. യൂണിറ്റ് ചാപ്ളിയന്‍ ഫാ. ദിപു ഇറപുറത്ത് മുഖ്യ പ്രഭാഷണം നടത്തി.ഫാ.ഡാലിഷ് കൊച്ചേരിയില്‍, ഫാ. സുധീഷ് ഇരുളംകാട്ടില്‍, ഫാ. എബിന്‍ ഇറപുറത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുത്രിമാരുടെ പ്രതിനിധിയായി സിസിലി ജോയ് പുതുപ്പറമ്പില്‍ സംക്രാന്തി, ടെസ്സി ഞാറവേലില്‍ കടുത്തുരുത്തി എന്നിവര്‍ മറുപടി പറഞ്ഞു. യൂണിറ്റ് സെക്രട്ടറി അലീന ബെന്നി വെള്ളാമറ്റത്തില്‍ നന്ദി പറഞ്ഞു. കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും, യുവജനങ്ങളും, ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു.











