പറമ്പഞ്ചേരി സെൻ്റ് സ്റ്റീഫൻ ക്നാനായ കത്തോലിക്കാ പള്ളിയിൽ KCCയുടെ യൂണിറ്റ് തല പ്രവർത്തന ഉദ്ഘാടനം അതിരൂപത ട്രഷററും യൂണിറ്റ് പ്രസിഡൻ്റുമായ ജോൺ തേരുവത്തിൻ്റെ അധ്യക്ഷതയിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിയിൽ തിരി തെളിച്ച് ഉദ്ഘാടനം നടത്തി. ഇടവകയിലെ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായവും വിതരണം ചെയ്തു. യൂണിറ്റ് ചാപ്ലിനും ഇടവക വികാരിയുമായ ബേബി പാറ്റിയാലിൽ ആമുഖ സന്ദേശം നടത്തി. അടുത്ത മൂന്നു വർഷത്തേക്കുള്ള കർമ്മരേഖ പ്രകാശനം KCC അതിരൂപത പ്രസിഡൻ്റ് പി.എ ബാബു പറമ്പടത്തുമലയിൽ നിർവഹിച്ചു. യോഗത്തിൽ അതിരൂപത ജോയിൻ സെക്രട്ടറി എം.സി കുര്യാക്കോസ്, എ.ഐ.സി. യു പ്രതിനിധി ബിനു ചെങ്ങളം ഫൊറോന പ്രസിഡൻ്റ് ബെന്നി ഇല്ലിക്കൽ, എസി തോമസ്, സൽജു അമ്മയികുന്നേൽ, സാവിയോ വെളുത്താംവീട്ടിൽ, അലക്സ് കണ്ണങ്കര, ജെയ്സ് ജോസഫ്, KCWA പ്രസിഡൻ്റ് മേഴ്സി ബിജു, KCYL പ്രസിഡൻ്റ് അരുൺ ജെയിംസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഇന്ന് സഭയിലും സമുദായത്തിലും ഉള്ള പ്രതിസന്ധികളെ കുറിച്ചും, സഭയും സമുദായത്തിന്റെയും മുൻപോട്ടുള്ള പോക്കിനെ കുറിച്ചും വളരെ വിശദമായി സഹായ മെത്രാൻ ജോസഫ് പണ്ടാരശ്ശേരിയിൽ ക്ലാസ് എടുത്തു. തുടർന്ന് ഇടവക അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി ഷിബി കോച്ചേരിയിൽ സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ.ജെ ജോസഫ് നന്ദി പറയുകയും ചെയ്തു. സമ്മേളനാനന്തരം കെ.സി.വൈയലിന്റെയും മിഷൻ ലീഗിന്റെയും കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. സ്നേഹവിരുന്നോടുകൂടി കുടുംബ സംഗമം അവസാനിച്ചു.











