മാലാഖമക്കളുടെ സംഗമം
UK. കൊയ്ത്തുപാട്ടുകളുടെ താളവും വള്ളംകളിയുടെ ആരവവും എക്കാലത്തും അലയടിച്ചുനിൽക്കുന്ന കേരളത്തിന്റെ അഭിമാനമായ കുട്ടനാട് എന്ന ദേശത്ത്, തനിമയിൽ…ഒരുമയിൽ…വിശ്വാസനിറവിൽ… നൂറ്റാണ്ടുകളായി തങ്ങളുടെ പാരമ്പര്യം നിലനിർത്തിപ്പോരുന്ന ക്നാനായ സമുദായങ്ങളുടെ കുട്ടനാട്ടിലെ ഏക ക്നാനായ കത്തോലിക്കാ ദൈവാലയമായ വെളിയനാട് മിഖായേൽ പള്ളി ഇടവകാംഗങ്ങളുടെ മിഖായേൽ പള്ളി സംഗമം 2025 ഒക്ടോബർ 19 -ന് 11 മണി മുതൽ 7 മണിവരെ ഗ്രേറ്റ് ക്രാൻസ്ലിയിലെ, ക്രാൻസ്ലി വില്ലേജ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. സ്വന്തം ഇടവകക്കാരെയും, സുഹൃത്തുക്കളെയും, അയൽപക്കക്കാരെയും കാണുവാൻ പറ്റിയ ഒരു സുദിനം ആയിരിക്കും അന്ന്. വിവിധയിനം കലാപരിപാടികൾ, മനോഹരമായ മത്സരങ്ങൾ എന്നിവ കോർത്തിണക്കി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുന്ന തിരക്കിലാണ് മിഖായേൽ മക്കൾ. യുകെയിലെ എല്ലാ മിഖായേൽ പള്ളി ഇടവകക്കാരെയും മിഖായേൽ മക്കളുടെ സംഗമത്തിലേയ്ക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി മിഖായേൽ പള്ളി സംഗമം കോഡിനേറ്റേഴ്സ് ക്നാനായ വോയ്സിനെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്…07747770328.















