കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ (KKCA) ഈ വര്‍ഷത്തെ ഓണാഘോഷം *തനിമയിലൊരു പൊന്നോണരാവ് 2025* എന്ന പേരില്‍ വര്‍ണാഭമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച്ച 3 pm ന് അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ കേരളത്തനിമ നിറഞ്ഞു നിന്ന ഘോഷയാത്രയോടെ ആരംഭിച്ചു. ചെണ്ട മേളവും പുലികളിയും മാവേലി തമ്പുരാന്റെ എഴുന്നള്ളിപ്പുമെല്ലാമായി ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം പ്രശസ്ത സിനിമാ നിര്‍മ്മാതാവും ക്‌നാനായ സമുദായ അംഗവുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉത്ഘാടനം ചെയ്തു. KKCA പ്രസിഡന്റ് ജോസുകുട്ടി പുത്തന്‍തറ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോജി ജോയി പുലിയന്മാനായില്‍ സ്വാഗതം ആശംസിക്കുകയും റവ. ഫാദര്‍ ജിജോ തോമസ്, (Our Lady of Arabia Asst. Parish priest Ahamadi) അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.

KKCA പോഷക സംഘടനാ ഭാരവാഹികകളായ ശ്രീമതി സിനി ബിനോജ് ഓലിക്കല്‍ (KKWF ചെയര്‍പേഴ്‌സന്‍ ), ബോവസ് ജോസ് തൊട്ടിയില്‍ (KCYL ചെയര്‍മാന്‍), ടോമി ജോസ് പടിഞ്ഞാറെനന്നികുന്നേല്‍ (ആക്ഷരദീപം ഹെഡ്മാസ്റ്റര്‍), ഫെബിന്‍ ജിനു (KKCL ചെയര്‍മാന്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ.കെ.സി.എ ട്രഷറര്‍ അനീഷ് എം ജോസ് മുതലുപിടിയില്‍ നന്ദി പറഞ്ഞു. ശ്രീമതി ജെയിന്‍ തോമസ് പൊങ്ങന്താനം , ജോനാതന്‍ ഷൈജു ചെറുകര , മരിയ ടൈറ്റസ് പടപ്പം മാക്കില്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു KKCA വൈസ് പ്രസിഡന്റ് ആല്‍ബിന്‍ ജോസ് അത്തിമറ്റത്തില്‍, ജോയിന്റ് സെക്രട്ടറി ഷിബു ജോണ്‍ ഉറുബനാനിക്കല്‍, ജോയിന്റ് ട്രഷറര്‍ ജോണി ജേക്കബ്ബ് ചെന്നാട്ട്, വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ ലിഫിന്‍ ഫിലിപ്പ് നല്ലു വീട്ടില്‍ (കള്‍ച്ചറല്‍), ഡോണ തോമസ് തയ്യില്‍ (ആര്‍ട്‌സ്), ജൂണി ഫിലിപ്പ് വെട്ടിക്കല്‍ (ഫുഡ്) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം തനിമയിലൊരു പൊന്നോണരാവ് 2025 വര്‍ണാഭമായി ആഘോഷിച്ചു













