Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷനിൽ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ | ക്‌നാനായവോയ്‌സില്‍...

ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷനിൽ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ | ക്‌നാനായവോയ്‌സില്‍ തത്സമയം

288
0

ബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷനിൽ ഇടവക മധ്യസ്ഥനായ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ സെപ്റ്റംബർ 21 ഞായറാഴ്ച സമുചിതമായി ആഘോഷിക്കുന്നു. തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം അതിരൂപത സഹായമെത്രാന്‍ അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ. ജസ്റ്റിന്‍ കാരക്കാട്ട്, ഫാ. മാത്യൂസ് വലിയപുത്തന്‍പുര, ഫാ. ജിതിന്‍ വല്ലാര്‍കാട്ടില്‍, ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മിക്വം വഹിക്കും. 5.00 മണിക്ക് തിരുനാള്‍ പ്രദക്ഷിണം തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന്, കലാപരിപാടികള്‍. ജനറൽ കൺവീനർ ശ്രീ ബെന്നി ഓണശ്ശേരി, ജോയിന്റ്‌ കൺവീനർ ശ്രീ ബാബു തോട്ടത്തിൽ, കൈക്കാരൻമാരായ ശ്രീ ബെന്നി മാവേലി, ശ്രീ ജിജോ കോരപ്പള്ളി, പാരീഷ് കൗൺസിലും മിഷൻ ഡയറക്ടറുമായ ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ എന്നിവര്‍ ആഘോഷമായ തിരുനാളിനു നേതൃത്വം വഹിക്കുന്നു. തിരുനാളിൽ പങ്കെടുത്തു ക്രിസ്തുരാജന്റെ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

Previous articleയൂറോപ്പിലെ ആദ്യ ക്നാനായ കത്തോലിക്ക ദൈവാലയ വെഞ്ചരിപ്പ് സെപ്റ്റംബർ 20 ശനിയാഴ്ച
Next articleസീറോ-മലങ്കര കത്തോലിക്ക സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാരെ നിയമിച്ചു

Leave a Reply