Home യൂറോപ്പ് | ഗൾഫ് | ഓഷിയാന യൂറോപ്പിലെ ആദ്യ ക്നാനായ കത്തോലിക്ക ദൈവാലയ വെഞ്ചരിപ്പ് സെപ്റ്റംബർ 20 ശനിയാഴ്ച

യൂറോപ്പിലെ ആദ്യ ക്നാനായ കത്തോലിക്ക ദൈവാലയ വെഞ്ചരിപ്പ് സെപ്റ്റംബർ 20 ശനിയാഴ്ച

1046
0



ലിവർപൂൾ : കോട്ടയം അതിരൂപതാ അംഗങ്ങളായ   ക്നാനായ കത്തോലിക്കാ വിശ്വാസികൾക്കായി ലിവർപൂളിൽ  St.Pius X ക്നാനായ കാത്തലിക്  മിഷന്   ലഭിച്ച ദേവാലയ കൂദാശാ കർമ്മങ്ങൾ ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ  മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെയും അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റേയും, മറ്റു അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികരുടെയും  സാന്നിധ്യത്തിൽ നിർവഹിക്കുന്നു

യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികൾക്ക് ഇത് ഒരു പുണ്യനിമിഷമാണ്. വെഞ്ചരിപ്പിനെ തുടർന്ന് പിതാക്കന്മാരുടെ കാർമികത്വത്തിൽ യുകെയിലെ എല്ലാ ക്നാനായ വൈദികരും മറ്റു നിരവധി  വൈദികരും ചേർന്നൂള്ള കുർബാനയും തുടർന്ന് പബ്ലിക് മീറ്റിംഗും ഉണ്ടായിരിക്കും .  ശനി, ഞായർ ദിവസങ്ങളിലായി ദേവാലയത്തിൽ 40 മണി ആരാധനയും ഉണ്ടായിരിക്കും.

ഈ മഹനീയ നിമിഷങ്ങൾക്ക് സാക്ഷികളാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി
മിഷൻ കോഡിനേറ്റർ ഫാദർ സുനി പടിഞ്ഞാറേക്കര  അറിയിച്ചു.

ദേവാലയ നടത്തിപ്പിനും പരിപാടികളുടെ വിജയത്തിനുമായി  ഡീക്കൻ അനിൽ ലൂക്കോസ്, കൈകാരന്മാരായ ഫിലിപ്പ് കുഴിപറമ്പിൽ, ജോയി പാവകുളത്ത്, സോജൻ തോമസ് മുകളേൽവടക്കേതിൽ, ജോജോ ജോസ് വലിയവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

ശനിയാഴ്ച രാവിലെ 10 മണി മുതൽ വെഞ്ചരിപ്പ് കർമ്മങ്ങൾ ലൈവായി ക്നാനായ വോയ്സിൽ ലഭിക്കുന്നതാണ്.


https://www.youtube.com/live/9vaIEIShm9Q?si=zbtDNFyP-FdZRZS7

Previous articleഉഴവൂർ വോളി 2025: ഹോളി ഗ്രെയ്‌സ് കോളേജ് മാളയും, അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരിയും ജേതാക്കൾ.
Next articleബെർമിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക് മിഷനിൽ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ | ക്‌നാനായവോയ്‌സില്‍ തത്സമയം

Leave a Reply