സീറോ-മലങ്കര കത്തോലിക്കാ സഭയിലേക്ക് രണ്ട് പുതിയ ബിഷപ്പുമാരെ നിയമിച്ചുകൊണ്ട് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഉത്തരവ് പുറപ്പെടുവിച്ചു. 95-ാമത് റീയൂണിയന്‍ വാര്‍ഷിക സമ്മേളനത്തിലാണ് നിയമനങ്ങള്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഗ്രേറ്റ് ബ്രിട്ടനില്‍ താമസിക്കുന്ന ഫാ. കുര്യാക്കോസ് തടത്തിലിനെ യൂറോപ്പിലെ സീറോ-മലങ്കര കത്തോലിക്കാ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്ററായി നിയമിച്ചു. തിരുവനന്തപുരം അതിരൂപതയുടെ ചാന്‍സലറായി സേവനമനുഷ്ഠിക്കുന്ന ഫാ. ജോണ്‍ കുറ്റിക്കലിനെ അതേ അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചു.













