Home യൂറോപ്പ് | ഗൾഫ് | ഓഷിയാന UKKCA കവന്ററി & വാർവിക്ഷയർ യൂണിറ്റ് ഓണാഘോഷം വർണ്ണാഭമായി

UKKCA കവന്ററി & വാർവിക്ഷയർ യൂണിറ്റ് ഓണാഘോഷം വർണ്ണാഭമായി

245
0



UKKCA കവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു. ഇംഗ്ലണ്ടിലെ കൊവെൻട്രിയിൽ ഷിൽട്ടൺ വില്ലേജ് ഹാളിൽ വച്ച് നടന്ന ഓണാഘോഷം സെപ്റ്റംബർ 6-ന് 11 മണിക്ക് ആരംഭിച്ചു. അത്തപൂവിടൽ, പായസമത്സരം, ഫാമിലി ഫൺ, ഓണസദ്യ, മെഗാ റാഫിൾ, വടംവലി, തുടങ്ങിയ പരിപാടികൾ എല്ലാവർക്കും ഒരു നല്ല അനുഭവമായിരുന്നു. പതിവിൽനിന്നും വ്യത്യസ്തമായി ഈ വർഷത്തെ ഓണാഘോഷം ഉദ്ഘാടനം ചെയ്തത് ഇന്ത്യയിൽ നിന്നും വന്ന മാതാപിതാക്കളാണ്. ഈ പരിപാടികളിൽ യുവജനങ്ങളുടെ നിറസാനിദ്ധ്യവും അവരുടെ സഹകരണവും എടുത്തുപറയേണ്ടതാണ്. ഓണഘോഷപരിപാടികളുടെ തുടക്കം മുതൽ ഒടുക്കംവരെയുള്ള യുവജനങ്ങളുടെ പങ്കാളിത്തം എല്ലാവരിലും ആവേശമുണ്ടാക്കുന്നതായിരുന്നുവെന്ന് പ്രസിഡന്റ് ജോസ് പി മാണി അറിയിച്ചു.

Previous articleഏറ്റുമാനൂര്‍: മൈലപ്പറമ്പില്‍ എം. ജെ തോമസ് | Live Funeral Telecast Available
Next articleഓസ്ട്രേലിയന്‍ ജൂനിയര്‍ ക്രിക്കറ്റില്‍ ക്നാനായക്കാരന് മികച്ച തുടക്കം

Leave a Reply