ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡ് സ്റ്റേറ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടി 12 വയസ്സുകാരന്‍ എയ്ഡന്‍ അഭിലാഷ്. ക്രിക്കറ്റില്‍ ടൗണ്‍സ്വില്‍ റീജിയണില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് സെലക്ഷനില്‍ പങ്കെടുക്കുകയും അവിടെ നിന്നും ഓസ്ട്രേലിയിലെ ക്യൂന്‍സിലാന്‍ഡ് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടുകയായിരുന്നു ഈ ക്നാനായക്കാരന്‍. ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ത്ത എയ്ഡന് ചെറുപ്പം മുതല്‍ അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത് മാതാപിതാക്കളായ അഭിലാഷും റജീനയും ആണ്. അറുനൂറ്റിമംഗലം സെന്‍്റ് ജോസഫ് ക്നാനായ പള്ളി ഇടവക കണ്ണികുളത്തേല്‍ കുടുംബാംഗമാണ്. ഓസ്ട്രേലിയയിലെ പ്രത്യേകിച്ച് ക്യൂന്‍സ്ലാന്‍ഡ് സ്റ്റേറ്റിലെ ക്നാനായാക്കാരെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷമാണ്. എയ്ഡനും കുടുംബവും ക്വീന്‍സ്ലാന്‍ഡ് സ്റ്റേറ്റിലെ ടൗണ്‍സ്വില്ലില്‍ ആണ് താമസിക്കുന്നത്.















