Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ ചുങ്കം ഫൊറോന ഓണാഘോഷം സംഘടിപ്പിച്ചു

കെ.സി.വൈ.എല്‍ ചുങ്കം ഫൊറോന ഓണാഘോഷം സംഘടിപ്പിച്ചു

185
0

വാരപ്പെട്ടി: കെ.സി.വൈ.എല്‍ ചുങ്കം ഫൊറോന തല ഓണാഘോഷം ‘ആര്‍പ്പോ 25’ വാരപ്പെട്ടി യൂണിറ്റില്‍ നടത്തി. പരിപാടികള്‍ക്ക് ഫൊറോന സമിതി നേതൃത്വം നല്‍കി. വിവിധ യൂണിറ്റുകളില്‍ നിന്നായി നൂറോളം യുവജനങ്ങള്‍ ഓണാഘോഷ പരിപാടിയില്‍ പങ്കാളികളായി. പരിപാടിക്ക് ഫൊറോന, യൂണിറ്റ് ചാപ്ളിയ്ന്‍ ഫാ. എബിന്‍ കവുംങ്ങുംപാറയില്‍, ഫൊറോന പ്രസിഡന്റ്സ്റ്റീഫന്‍ തങ്കച്ചന്‍ പ്ളാക്കൂട്ടത്തില്‍, ഫൊറോന ഡയറക്ടര്‍ സാന്റി കുന്നുംചിറ, യൂണിറ്റ് പ്രസിഡന്റ് സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫൊറോന ജോയന്റ് ചാപ്ളിയ്ന്‍ ഫാ. റോണി വെച്ചുപറമ്പില്‍, പറമ്പഞ്ചേരി വികാരി ഫാ.തോമസ് കീന്തനാനിക്കല്‍, കെ.സി.വൈ.എല്‍ പറമ്പഞ്ചേരി ഡയറക്ടര്‍ ജോസ്, ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ജോണിയ, അതിരൂപത വൈസ് പ്രസിഡന്റ് നിതിന്‍ ജോസ്, ഫൊറോന സെക്രട്ടറി സ്റ്റെഫിയ സ്റ്റീഫന്‍,ഫൊറോന വൈസ് പ്രസിഡന്‍റ് മാത്യൂസ് സൈമണ്‍, ഫൊറോന ജോയന്റ് സെക്രട്ടറി മെല്‍ബിന്‍ ബെന്‍സണ്‍, ഫൊറോന ട്രഷറര്‍ ആബേല്‍ അബ്രാഹം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Previous articleഅഖിലകേരള മാര്‍ഗംകളി മത്സരത്തിൽ പുന്നത്തുറ സെന്റ് തോമസ് ടീം ഒന്നാം സ്ഥാനം
Next articleഉഴവൂര്‍: കല്ലടയില്‍ വി.സി മത്തായി | Live Funeral Telecast Available

Leave a Reply