കള്ളാര്‍: കെ.സി.സി കള്ളാര്‍ യൂണിറ്റിന്റ് നേതൃത്വത്തില്‍ സമൂഹത്തില്‍ മികച്ച നേട്ടം കൈവരിച്ച മാതൃക കര്‍ഷകരെയും മാതൃക അധ്യാപകരെയും ആദരിക്കുകയും അവാര്‍ഡ് നല്‍കുകയും ചെയ്തു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ സി സി യൂണിറ്റ് പ്രസിഡന്റ് ടോമി വാണിയമ്പുരയിടത്തില്‍ അധ്യക്ഷത വഹിച്ചു. കെ സി സി ചാപ്ളയ്ന്‍ ഫാ. ജോബിന്‍ പ്ളാച്ചേരിപ്പുറത്ത്, കള്ളാര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സണ്ണി ഓണശ്ശേരി, യൂണിറ്റ് സെക്രട്ടറി സിജു ചാമക്കാല, ട്രഷറര്‍ ചാണ്ടി കള്ളികാട്ട് എന്നിവര്‍ പ്രസംഗിച്ചു.











