Home യൂറോപ്പ് | ഗൾഫ് | ഓഷിയാന വാഴ്വ് 2025 ൻ്റെ ദീപശിഖ പ്രയാണത്തിന് യുകെയിലെ വിവിധ മിഷനുകളിൽ ഉജ്ജ്വല സ്വീകരണം.

വാഴ്വ് 2025 ൻ്റെ ദീപശിഖ പ്രയാണത്തിന് യുകെയിലെ വിവിധ മിഷനുകളിൽ ഉജ്ജ്വല സ്വീകരണം.

429
0

2025 ഒക്ടോബർ നാലാം തീയതി ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കുടുംബ കൂട്ടായ്മയായ വാഴ് വ് 2025 ൻ്റെ പ്രചരണാർത്ഥം അഭിവന്ദ്യ കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് കൈമാറിയ ദീപശിഖയ്ക്ക് യുകെയിൽ വിവിധ മിഷനുകളിൽ ഉജ്ജ്വല സ്വീകരണം.

ദീപശിഖ പ്രയാണത്തിന് യുകെയിലെ ആദ്യ സ്വീകരണം നൽകിയത് മാഞ്ചസ്റ്റർ സെൻറ് മേരിസ് ക്നാനായ മിഷൻ വിശുദ്ധ കുർബാന കേന്ദ്രമായ സ്റ്റോക്ക് ഓൺ ട്രെൻഡിലാണ്. കൈക്കാരന്മാരായ ജോസ് ആലപ്പാട്ട്, കിഷോർ, സിജിൻ കൈതവേലി എന്നിവർ മിഷൻ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കരക്ക് ദീപശിഖ കൈമാറി. തുടർന്ന് വാഴ് വിൻറെ വിജയത്തിനായിട്ടുള്ള പ്രാർത്ഥന അർപ്പിച്ചു.
തുടർന്ന് ദീപശിഖാ പ്രയാണം പ്രഥമ ക്നാനായ മിഷൻ ഇടവകയായ മാഞ്ചസ്റ്ററിലേക്ക് യാത്രതിരിച്ചു. സെൻറ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മാഞ്ചസ്റ്റർ ഇടവക അംഗങ്ങൾ ഊഷ്മളമായ സ്വീകരണമാണ് ദീപശിഖ പ്രയാണത്തിന് നൽകിയത്.

വിശുദ്ധ കുർബാനയ്ക്ക് ശേഷം കൈക്കാരൻ ജോസഫ് ഡെന്നിസും പാരിഷ് കൗൺസിൽ അംഗങ്ങളും ഒന്നുചേർന്ന്ദീപശിഖ മിഷൻ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് കൈമാറി.തുടർന്ന് വാഴ് വിൻറെ വിജയത്തിന് ആയിട്ടുള്ള മധ്യസ്ഥ പ്രാർത്ഥന ഒന്നുചേർന്ന് പ്രാർത്ഥിച്ചു.

വാഴ് വിൻറെ പ്രചരണാർത്ഥം നടത്തപ്പെടുന്ന ദീപശിഖാ പ്രയാണത്തിന് സെന്റ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ ലിവർപൂളിൽ വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്. സ്ഥാനമൊഴിയുന്ന കൈകാരന്മാരും പുതുതായി സ്ഥാനം ഏറ്റെടുത്ത കൈക്കാരന്മാരും ആയവരായ ജോയി പാവക്കുളത്ത് ഫിലിപ്പ് കുഴിപ്പറമ്പിൽ ജോജോ വലിയവീട്ടിൽ സോജൻ തോമസ് മുകളേൽവടകേത് എന്നിവർ സംയുക്തമായി ദീപശിഖ മിഷൻ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് കൈമാറി.

എല്ലാ മിഷനുകളിലും ദീപശിഖ സ്വീകരണം ക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബർ നാലിന് ബഥേൽ സെൻററിൽ ദീപശിഖാ പ്രയാണം പൂർത്തിയാകും

Previous articleസ്വാശ്രയ സംഘ ജൂബിലി നിറവില്‍ ഓണാഘോഷം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
Next articleകേരകര്‍ഷക അവാര്‍ഡ് കരസ്ഥമാക്കിയ കെ.പി ചെറിയാന്‍ കുരീക്കോട്ടിലിനെ ആദരിച്ചു

Leave a Reply