ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ സംഘ ജൂബിലിയും ഓണാഘോഷവും സംഘടിപ്പിച്ചു. ഇടുക്കി ജില്ലയില്‍ സ്വാശ്രയ സംഘ പ്രവര്‍ത്തനങ്ങളില്‍ ഇരുപത്തി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ സംഘങ്ങളെ ആദരിക്കുന്നതോടൊപ്പം വിവിധ ഗ്രാമങ്ങളില്‍ ഓണാഘോഷങ്ങളും പൂര്‍ത്തിയാക്കി. മരിയാപുരം പഞ്ചായത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ നാരകക്കാനം സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടത്തപ്പെട്ടു. ഗ്രീന്‍വലി ഡീലോപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡണ്ട് ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. മരിയാപുരം ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ബിന്‍സി റോബി ജൂബിലി സന്ദേശം നല്‍കി. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന്‍ എബ്രാഹം, ജസ്റ്റിന്‍ നന്ദികുന്നേല്‍, ബിജു അഗസ്റ്റിന്‍, അനിമേറ്റര്‍ മിനി ജോണി, ബിന്ദു റോണി എന്നിവര്‍ പ്രസംഗിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍, കലാപരിപാടികള്‍, ഓണവിരുന്ന് എന്നിവയും സംഘടിപ്പിച്ചു.
Home ഇന്ത്യൻ വാർത്തകൾ സ്വാശ്രയ സംഘ ജൂബിലി നിറവില്‍ ഓണാഘോഷം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി











