സ്വർഗത്തിലെ യേശുവിനെ നേരിൽ കാണുമ്പോൾ എങ്ങിനെ അഭിവാദ്യം ചെയും? ബെൻസൻവില്ല് തിരുഹൃ ദയ ക്നാനായ കത്തോലിക്ക ഇടവകയിലെ കുട്ടികൾക്ക് ഇങ്ങിനെ ഒരു ചിന്തയുണ്ടായി . അത് അവർ വ്യത്യസ്ഥമായി നടപ്പിൽ വരുത്തി. കൈകൾ നീട്ടീ നിൽക്കുന്ന ഈശോയുടെ ഒരു വലിയ തിരുഹൃദയ രൂപം ഒരു ക്ലാസ്സ് റൂമിൽ ക്രമീകരിച്ചു.അടച്ച ക്ലാസ്സ് റൂമിന്റെ പുറത്ത് കുട്ടികളെ നിരയായി നിർത്തി .അകത്തു പ്രവേശിക്കുമ്പോൾ വിരിച്ച കരങ്ങളോടെ കാത്ത് നിൽക്കുന്ന യേശുവിനെ കണ്ട കുഞ്ഞുങ്ങളുടെ പ്രതികരണം പലവിധമായിരുന്നു . തുറന്ന വാതിലിലൂടെ കുട്ടികൾ യേശുവിനെ വാരിപുണരാൻ അടുത്തേക്ക് ഓടി , ചിലർ മിതത്വം പാലിച്ച് പാദങ്ങളിൽ ചുംബിക്കുകയോ, വണങ്ങുകയോ ചെയ്തു. ചിലർ കൈകളിൽ സ്പർശിച്ചു .ക്യാമ്പിൽ ഇടവേള സമയങ്ങളിൽ പോലും ഇത് ഇഷ്ടപ്പെട്ട കുട്ടികൾ ഈ പുണ്യകർമ്മം ആവർത്തിച്ച്കൊണ്ടിരുന്നു. കണ്ട് നിന്ന അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ഒരു നവ്യാനുഭവമായിരുന്നു. യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട “രാരീരം”പരിപാടിയിലായിരുന്നു ഹൃദയസ്പർശിയായ ഈ സംഭവം നടത്തപ്പെട്ടത്.











