Home ഇന്ത്യൻ വാർത്തകൾ ബാംഗ്ലൂർ സ്വർഗ്ഗറാണി ക്നാനായ ഫൊറോന പള്ളിയിൽ പരി. കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോപണ തിരുനാളും, സിൽവർ ജൂബിലി സമാപനവും...

ബാംഗ്ലൂർ സ്വർഗ്ഗറാണി ക്നാനായ ഫൊറോന പള്ളിയിൽ പരി. കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോപണ തിരുനാളും, സിൽവർ ജൂബിലി സമാപനവും നടന്നു.

409
0

ബാംഗ്ലൂർ രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ, ഇടവകയുടെ സ്വർഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോപണ തിരുനാളും സിൽവർ ജൂബിലി സമാപനവും നടന്നു. 2025 ഓഗസ്റ്റ് മാസം പത്താം തിയ്യതി ഉച്ചകഴിഞ്ഞ് 2.30 ന് നടന്ന കൃതജ്ഞതാ ബലിക്ക് കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് കാർമ്മികത്വവും മണ്ഡൃരൂപതാ വികാരി ജനറൽ മോൺ. ജെയിംസ് കുന്നാംപടവിൽ, റവ.ഡോ. ജോർജ്ജ് കറുകപറമ്പിൽ, ഫാ. ജെറി പീടികവെളിയിൽ OSB, ഫാ. ജിസ്മോൻ മരങ്ങാലിൽ, എന്നിവർ സഹ കാർമികരായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ബാൻ്റ്,ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ തിരുനാൾ പ്രദക്ഷിണം നടന്നു. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം മണ്ഡൃരൂപതാ ചാൻസലർ വെരി.റവ. ഡോ. ജോമോൻ കോലഞ്ചേരി നടത്തി. അതിന് ശേഷം വാദ്യമേളങ്ങളുടെ പ്രകടനം ഉണ്ടായിരുന്നു. വൈകുന്നേരം 6 മണിക്ക് നടന്ന രജത ജൂബിലി സമാപന സമ്മേളനം ബാംഗ്ലൂർ അതിരൂപതാ മെത്രാപ്പോലീത്ത റവ.ഡോ. പീറ്റർ മച്ചാഡോ ഉത്ഘാടനം ചെയ്തു. കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു, മണ്ഡൃരൂപതാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യപ്രഭാഷണം നടത്തി, ദക്ഷിണ കന്നട പോലീസ് സൂപ്രണ്ട് (DCRE) ശ്രീ . സൈമൺ സി.എ. ജൂബിലി സുവനീർ പ്രകാശനം ചെയ്തു, ഫാ. ബിബിൻ അഞ്ചെമ്പിൽ, വിസിറ്റേഷൻ സന്യാസ സമൂഹം മദർ ജനറൽ സി. ഇമ്മാക്കുലേറ്റ് SVM , എം.ജെ. ജോസ് മാട്കുത്തിയേൽ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തികളെ ആദരിച്ചു. ഫൊറോന വികാരി വെരി റവ ഫാ. ഷിനോജ് വെള്ളായിക്കൽ സ്വാഗതവും, ജൂബിലി ജനറൽ കൺവീനർ ശ്രീ ജോമി തെങ്ങനാട്ട് നന്ദിയും പറഞ്ഞു. തുടർന്ന് കലാവിരുന്നും സ്നേഹ വിരുന്നും ഉണ്ടായിരുന്നു. അങ്ങനെ ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷത്തിൻ്റെ സമാപനം കുറിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ ശ്രീ സൈമൺ കല്ലിടുക്കിൽ, സ്വീകരണ കമ്മിറ്റി കൺവീനർ ജിജി വലിയവീട്ടിൽ, ദേവാലയ ശുശ്രൂഷി ജോൺസൺ കെ ജെ, ടെക്നിക്കൽ കമ്മിറ്റി കൺവീനർ, ജിസോ ജോസ്, ജൂബിലി കമ്മിറ്റി അംഗങ്ങൾ, പാരീഷ് കൗൺസിൽ അംഗങ്ങൾ,സ്വർഗ്ഗറാണി വിസിറ്റേഷൻ സിസ്റ്റേഴ്‌സ്, മതബോധന അധ്യാപകർ, തിരഞ്ഞെടുക്കപ്പെട്ട മറ്റ് കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

Previous articleസ്വർഗ്ഗം തുറന്ന് യേശുവിനെ കണ്ട “രാരീരം 25 “
Next articleകിടങ്ങൂർ: കൊല്ലാലപാറയിൽ റോയി മാത്യു | Live Funeral Telecast Available

Leave a Reply