ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ഒക്ടോബർ നാലിന് നടത്തപ്പെടുന്ന വാഴ്‌വ് 25 ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
യുകെയിലെ 15 ക്നാനായ മിഷനുകളിലെയും ഇടവകാംഗങ്ങൾ ഒന്നുചേർന്ന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും നന്മകൾ വിതറുമ്പോൾ വാഴ്‌വ് 2025 ൻ്റെ പ്രവർത്തനങ്ങൾക്ക് വിവിധ കമ്മറ്റികൾ സുസജ്ജമായി പ്രവർത്തിക്കുന്നു.
ക്നാനായ കാത്തലിക് മിഷൻസ് യുകെ കോഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാൻ ആയിട്ടുള്ള കമ്മറ്റിയിൽ അഭിലാഷ് മൈലപറമ്പിൽ ജനറൽ കൺവീനറായി പ്രവർത്തിക്കുന്നു. ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കൽ, എന്നിവർ കൺവീനർമാരായും സജി രാമചനാട്ട് ജോയിൻറ് കൺവീനറായും എക്സിക്യൂട്ടീവ് കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നു.
2025 ഒക്ടോബർ 4-ന് UK യിലെ ബർമിങ്ഹാമിലെ Bethel Convention centre- ൽ വച്ചാണ് “വാഴ്‌വ് 25 ” നടത്തപ്പെടുന്നത്. കോട്ടയം അതിരൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരുടെയും, UK യിലെ ക്നാനായ വൈദികരുടെയും, കാർമ്മികത്വത്തിൽ വി.കുർബാനയോടു കൂടിയാണ് കുടുംബ സംഗമത്തിന് ആരംഭം കുറിക്കുന്നത്.
തുടർന്ന് UKയിലുള്ള എല്ലാ ക്നാനായ മിഷനുകളുടെയും കലാപരിപാടികൾ ഈ സംഗമത്തിന് മിഴിവേകും. UK ക്നാനായ മിഷനുകളുടെ മൂന്നാമത്തെ കുടുംബസംഗമത്തിൽ പങ്കെടുക്കാൻ സമുദായ അംഗങ്ങൾ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
15 ക്നാനായ മിഷനുകളിൽ നിന്നുമുള്ള കൈക്കാരൻമാരർ ഉൾപ്പെടെയുള്ള നാഷണൽ കമ്മിറ്റിയിൽ നിന്നും തിരഞ്ഞെടുത്ത
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽവാഴ്‌വ് സുഖമായി നടത്തുന്നതിനായി നൂറിൽപരം കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് 12 കമ്മിറ്റികൾ ആയി തിരിച്ചു ഓരോ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു
മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ വാഴ്‌വ്ന്റെ ഏറ്റവും പരമപ്രധാനമായ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇത്തവണ ടിക്കറ്റ് വിതരണത്തിൽ നിന്നും നിന്നും ലഭിക്കുന്ന വിഹിതത്തിൽ നിന്നും കേരളത്തിൽ നിർധനരായ കുടുംബത്തിന് കുറഞ്ഞത് ഒരു ഭവനം എങ്കിലും നിർമ്മിച്ച് നൽകുവാൻ പദ്ധതിയിടുന്നു. ആയതിനാൽ തന്നെ ചാരിറ്റി ലക്ഷ്യത്തോടെയുള്ള വാഴ്‌വ് വിന്റെ ടിക്കറ്റ് വിതരണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
ആഘോഷമായ പൊന്തിഫിക്കൽ കുർബാനയും വിവിധ മിഷനുകളിലെ നയന മനോഹരമായ കലാവിരുന്നും കുട്ടികളുടെയും യുവജനങ്ങളുടെയും ഊർജ്ജസ്വലമായ ചടുല ചുവടുകളോട് കൂടിയ ആകർഷണീയമായ നൃത്ത സംവിധാനങ്ങളും വാഴ്‌വില്‍
പങ്കെടുക്കുന്നവരുടെ മനം കുളിർപ്പിക്കും.
എല്ലാ കമ്മിറ്റികളെയും ഏകവും ഏകോപിപ്പിച്ച് വാഴ്‌വിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോർ കമ്മറ്റിയിലെ അംഗങ്ങൾ ദൈവത്തില്‍ ആശ്രയിച്ച് വാഴ്‌വിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
സുഹൃത്ത് ബന്ധം പുതുക്കലും നമ്മുടെ പിതാക്കന്മാരോടും വൈദികരോടുമൊപ്പം പങ്കിടാനും, ക്നാനായ സമുദായ അംഗങ്ങളുടെ കുടുംബ കൂട്ടായ്മയിൽ വിശ്വാസത്തിൽ ഊന്നിയ തനിമയിൽ, ഒരുമയോടെ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനും UK യിലെ എല്ലാ ക്നാനായ മക്കളെയും ഒക്ടോബർ 4- ന് ബർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിലേയ്ക്ക് സാദരം ക്ഷണിക്കുന്നു.
നമ്മുടെ യുവ തലമുറയ്ക്ക് ഒത്ത് ചേർന്ന് പരസ്പരം പരിജയപ്പെടാനും സൗഹൃദങ്ങൾ സ്ഥാപിക്കാനും കഴിഞ്ഞ രണ്ട് വാഴ് വിനും അവസരം ഉണ്ടായി എന്ന് .. യുവതലമുറയുടെ വാഴ് വിൽ പങ്കെടുക്കാനുള്ള ആകാംഷയിൽ നിന്ന് ബോധ്യമായി.
ഇത്തവണത്തെ “വാഴ്‌വ് 25 ” യുവതലമുറയുടെ ഒര് സംഗമ വേദി കൂടി ആയി മാറുകയാണ്.
വിശ്വാസത്തിൽ ഊന്നിയ ജീവിതം നയിക്കുന്ന യുവ ജനത അത്യധികം ആവേശത്തോടെ ഇത്തവണയും വാഴ്‌വ്ൽ അണിചേരും.
സമുദായിക പാരമ്പര്യങ്ങൾ ഉയർത്തി പിടിക്കുന്നതിന് ഒപ്പം വിശ്വാസ ജീവിതം കൂടി പരിപോഷിപ്പിച്ച് നമ്മുടെ പൂർവ്വികർ പകർന്ന് തന്ന വിശ്വാസത്തിൽ ഊന്നിയ ക്നാനായ സമുദായത്തെ വാർത്ത് എടുക്കാൻ യു.കെയിലെ എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളോട് ഒപ്പം കുടുംബ സമേതം ഈ വാഴ് വിൽ ഒത്തുകൂടി
“വാഴ്‌വ് 25 ” കുടുംബ കൂട്ടായ്മയായി മാറ്റും എന്ന് സംഘാടകർ വിലയിരുത്തുന്നു.













