Home ഇന്ത്യൻ വാർത്തകൾ കന്യാസ്ത്രികളുടെ അറസ്റ്റിനെ കെ.സി.ഡബ്ള്യൂ.എ അപലപിച്ചു

കന്യാസ്ത്രികളുടെ അറസ്റ്റിനെ കെ.സി.ഡബ്ള്യൂ.എ അപലപിച്ചു

376
0

ആതുര സേവനവും ജനഹിതപരമായ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി സേവനമനുഷ്ഠിച്ചിരുന്ന രണ്ടു മലയാളി ക്രൈസ്തവ കന്യാസ്ത്രിമാരെ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന ശ്രമം, മനുഷ്യക്കടത്ത് തുടങ്ങിയ അധാരരഹിതമായ ആരോപണങ്ങളാല്‍,അറസ്റ്റ് ചെയ്തതിനെ ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ ശക്തമായി അപലപിക്കുന്നു. , ഇത് ഇന്ത്യന്‍ ഭരണഘടനയുടെ മതവിശ്വാസ സ്വാതന്ത്ര്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ക്രൈസ്തവ സമൂഹം ശതാബ്ദങ്ങളായി സ്‌നേഹത്തിലും ത്യാഗത്തിലും അധിഷ്ഠിതമായി ചെയ്യുന്ന മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സാമൂഹിക വികസനത്തിന് നിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ളവയാണ്. അത്തരത്തിലുള്ള സേവനങ്ങളെ അസത്യപ്രചാരണങ്ങളിലൂടെ കറ പകരാന്‍ ശ്രമിക്കുന്നത് കടുത്ത അപലപനാര്‍ഹമാണ്. അതിനാല്‍, സര്‍ക്കാരും നിയമസംരക്ഷകരും ഉടന്‍ ഇടപെടുകയും, യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരുകയും ചെയ്യണം. മതപരമായതോ സാമൂഹിക സേവനവുമായി ബന്ധപ്പെട്ടതോ ആയ പ്രവര്‍ത്തകര്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കേണ്ടത് അടിയന്തരാവശ്യമാണ്.

Previous articleകുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ പളളി കല്ലിട്ട തിരുനാൾ| ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം
Next articleടീച്ചേഴ്‌സ് ഗില്‍ഡ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം

Leave a Reply