Home അമേരിക്കൻ വാർത്തകൾ വേറിട്ട അനുഭവമായി ചിക്കാഗോ ബെൻസൻവിൽ ദൈവാലയത്തിലെ പ്രഥമ വോളി ടൂർണമെൻറ്

വേറിട്ട അനുഭവമായി ചിക്കാഗോ ബെൻസൻവിൽ ദൈവാലയത്തിലെ പ്രഥമ വോളി ടൂർണമെൻറ്

311
0

ചിക്കാഗോ: ബെൻസൻവിൽ സേക്രഡ് ഹാർട്ട് ദേവാലയത്തിലെ കൂടാരയോഗതല പ്രഥമ വോളിമ്പോൾ ടൂർണമെൻറ് ഇടവകാംഗങ്ങൾ ഏവരുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. നാലു ടീമുകൾ മാറ്റുരച്ച ആവേശം വാനോളമുയർത്തിയ മൽസരത്തിൽ സെ. സ്റ്റീഫൻ, സെ. മൈക്കിൾ യുണൈറ്റഡ്, സെ. അഗസ്റ്റിൻ, സെന്റ് അൽഫോൻസ എന്നീകൂടാരയോഗ ടീമുകൾ പങ്കെടുത്തു. യഥാക്രമം സെന്റ് സ്റ്റീഫൻ, സെ.മൈക്കിൾ യുണൈറ്റഡ്, സെ. അഗസ്റ്റിൻ എന്നീ ടീമുകഉണ്ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയത്. വിജയികൾക്ക് എബ്രാഹം കാരാപ്പിള്ളിൽ മെമ്മോറിയൽ പുരസ്കാരങ്ങൾ ഇടവക വികാരി ഫാ.തോമസ്മുളവനാൽ സമ്മാനിച്ചു. അസി.വികാരി ഫാ. ബിൻസ്ചേത്തലിൽ, ജോബിൻ പറമ്പടത്തുമലയിൽ, ജൂബിൻ പണിക്കശ്ശേരിൽ, സെൽവിൻ കരോട്ടുമന്നാകുളം, സുനിൽ കോയിത്തറ എന്നിവർ ടീം ലീഡേഴ്സ് ആയി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

Previous articleതാമ്പാ: ഫ്ലോറിഡ ചാരാത്ത് സൈമണ്‍കുട്ടി | Live Funeral Telecast Available
Next articleന്യൂയോര്‍ക്ക്: കൊച്ചുപുത്തന്‍പുരയ്ക്കല്‍ ഷീന ഷാജന്‍ | Live Funeral Telecast Available

Leave a Reply