കല്ലറ സെന്റ്.തോമസ് ഹൈസ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി എന്‍.കെ കൃഷ്ണപ്രസാദ് നടുപറമ്പിലിന്റെ (മാതാവ് കെ.എന്‍ ഗിരിജയുടെ സ്മരണാര്‍ത്ഥം) സഹകരണത്തോടെ നടപ്പിലാക്കിയ വായന കളരിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് മാത്യുവിന് മലയാള മനോരമ പത്രത്തിന്റെ കോപ്പി നല്‍കി കല്ലറ പഞ്ചായത്ത് അംഗവും സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ അരവിന്ദ് ശങ്കര്‍ നിര്‍വഹിച്ചു. മനോരമ ഏജന്റ് കെ.എം തോമസ്, സ്‌കൂളിലെ അധ്യാപകര്‍, അനദ്ധ്യാപകര്‍, കുട്ടികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.












