Home അമേരിക്കൻ വാർത്തകൾ കുട്ടികൂട്ടത്തിന് ഉത്സവമായി ചിക്കാഗോയിൽ ചിൽഡ്രൻസ് വോളിബോൾ

കുട്ടികൂട്ടത്തിന് ഉത്സവമായി ചിക്കാഗോയിൽ ചിൽഡ്രൻസ് വോളിബോൾ

294
0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ മീഷൻലീഗിലെ പെൺകുട്ടികൾക്കായി നടത്തിയ ചാച്ചിക്കുട്ടി കുന്നുംപുറം മെമ്മോറിയൽ വോളിബോൾ മത്സരം കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും നവ്യാനുഭവമായി. അനീറ്റ നന്തികാട്ട്, ഹാന ഓട്ടപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലെ രണ്ടു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. രണ്ടിനെതിരെ മൂന്ന് സെറ്റുകൾ നേടി അനീറ്റ നന്തികാട്ട് നയിച്ച ബ്ളാക്ക്ബെറി ടിം ഒന്നാം സ്ഥാനം നേടി. പങ്കെടുത്തവർക്ക് പ്രത്യേക മെഡലും വിജയികൾക്ക് ട്രോഫികളും വികാരി ഫാ.തോമസ് മുളവനാൽ വിതരണം ചെയ്തു. ക്രമീകരണങ്ങൾക്ക് അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ, ആൻസി ചേലയ്ക്കൽ, ജൂബിൻ പണിക്കശ്ശേരിൽ എന്നിവർ നേതൃത്വം നൽകി.

By – ലിൻസ് താന്നിച്ചുവട്ടിൽ

Previous articleകല്ലറ സെന്റ്.തോമസ് ഹൈസ്‌കൂളില്‍ വായന കളരിയുടെ ഉദ്ഘാടനം നടത്തപ്പെട്ടു
Next articleക്നാനായ കാത്തലിക് കോൺഗ്രസ് വെസ്റ്റേൺ ഒണ്ടാരിയോ യുടെ ആഭിമുഖ്യത്തിൽ – ഉണർവ് 2025 – ഒരുക്കങ്ങൾ പൂർത്തിയായി.

Leave a Reply