Home അമേരിക്കൻ വാർത്തകൾ ക്നാനായ കാത്തലിക് കോൺഗ്രസ് വെസ്റ്റേൺ ഒണ്ടാരിയോ യുടെ ആഭിമുഖ്യത്തിൽ – ഉണർവ് 2025 – ഒരുക്കങ്ങൾ...

ക്നാനായ കാത്തലിക് കോൺഗ്രസ് വെസ്റ്റേൺ ഒണ്ടാരിയോ യുടെ ആഭിമുഖ്യത്തിൽ – ഉണർവ് 2025 – ഒരുക്കങ്ങൾ പൂർത്തിയായി.

412
0

ഉണർവ് 2025 : ക്നാനായ കാത്തലിക് കോൺഗ്രസ് വെസ്റ്റേൺ ഒണ്ടാരിയോ യുടെ ആഭിമുഖ്യത്തിൽ കാനഡയിലെ ക്നാനായ യുവാക്കൾക്കും കൗമാരപ്രായക്കാർക്കും വേണ്ടി സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

2025-ലെ ഉണർവ് ക്യാമ്പ് ജൂലൈ മാസം 12 , 13 തീയതികളിൽ കാനഡയിലെ ലണ്ടനിൽ സ്ഥിതിചെയ്യുന്ന സേക്രഡ് ഹാർട്ട് ക്നാനായ പള്ളിയിലും ക്നായി തൊമ്മൻ പാരിഷ് ഹാളിലും ആണ് സംഘടിപ്പിക്കുക.

ക്യാമ്പിന്റെ പ്രത്യേകതകൾ:

അറിവ് പകരുന്ന ക്ലാസുകൾ: യുവജനങ്ങൾക്ക് ആത്മീയത, സ്വയംബോധം, സംസ്കാരപരമായ അവബോധം എന്നിവ വളർത്തുന്ന പ്രഭാഷണങ്ങളും പ്രവർത്തിമുറകളും.

സമുദായ ബോധവത്കരണ സെഷനുകൾ: ക്നാനായ സംസ്‌കാരവും ചരിത്രവും വളർത്തുന്നതിനുള്ള സംവാദങ്ങൾ.

ഇന്ററാക്ടീവ് ആക്ടിവിറ്റികൾ: ടീം ഗെയിമുകൾ, ice-breaking സെഷനുകൾ, discussions എന്നിവ നടത്തപ്പെടുതത്തിനായി ക്രിസ്റ്റീൻ പണ്ടാരശ്ശേരിയിൽ, ലിൻസ് മരങ്ങാട്ടിൽ, മെറീന വടക്കേക്കര എന്നിവർ ക്ലാസുകൾ നടത്തുന്നു. കൂടാതെ കനേഡിയൻ പോലീസ് പ്രതിനിധിയുടെ നിയമ സംവിധനങ്ങളെയും സുരക്ഷയെയും കുറിച്ച് പ്രധാനപ്പെട്ട ഒരു ക്ലാസ് ക്രമീകരിച്ചിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി കെസിസി വെസ്റ്റേൺ ഒണ്ടാരിയോ പ്രസിഡൻറ് ഫെബി തൈക്കകത്ത്, ജനറൽ സെക്രട്ടറി മജീഷ് കീഴടത്തുമലയിൽ, വിമൻസ് ഫോറം പ്രസിഡൻറ് ജെസ്‌ലി പുത്തൻപുരയിൽ, സെക്രട്ടറി അഞ്ജന ഈന്തും കാട്ടിൽ, സിബി മുളയിങ്കൽ, ജോസ് തേക്കില കാട്ടിൽ, ഷിജോ മങ്ങാട്ടിൽ, ഷെല്ലി പുത്തൻപുരയിൽ, റിജോ മങ്ങാട്ട്, വിനു വടക്കേ മണിയം കുന്നേൽ, ജിബിൻ പുറത്തേച്ചിറ, അജോ കൈതക്കാനിരപ്പൽ, സിമി കളമ്പാം കുഴിയിൽ, ലിസ പെരുമ പാടം, ഷീബ മുള്ളൂർ, എലിസബത്ത് കോരപ്പിള്ളിയിൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

Previous articleകുട്ടികൂട്ടത്തിന് ഉത്സവമായി ചിക്കാഗോയിൽ ചിൽഡ്രൻസ് വോളിബോൾ
Next articleകുറുമുള്ളൂർ ഇടവകയ്ക്ക് അഭിമാനമായി ജോയൽ തോമസ് കണ്ണമ്പള്ളി

Leave a Reply