കുറുമുള്ളൂർ: CA പരീക്ഷയിൽ രണ്ട് ഗ്രൂപ്പുകളും ഒരുമിച്ചെഴുതി വൻ വിജയം നേടിയ ജോയൽ തോമസ് കണ്ണമ്പള്ളി. തന്റെ 23-ാം വയസിലാണ് ജോയൽ ഈ നേട്ടം സ്വന്തമാക്കിയത്. കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളി ഇടവകാംഗമായ കണ്ണമ്പള്ളിയിൽ കെ.സി തോമസിന്റെയും ജോളി തോമസിന്റെയും മകനാണ് ഈ കൊച്ചു മിടുക്കൻ. CA രണ്ട് ഗ്രൂപ്പുകളും ഒരുമിച്ചെഴുതി വിജയം നേടിയ കുറുമുള്ളൂർ ഇടവകയിലെ ആദ്യ വ്യക്തിയെന്ന നേട്ടവും ഇനി ജോയലിന് സ്വന്തം. രണ്ട് സഹോദരിമാരാണ് ജോയലിന് ജെസ്‌ന, ജുവൽ. ജോയലിന് ക്നാനായവോയിസിന്റെയും KVTV യുടെയും ആശംസകൾ..











