Home അമേരിക്കൻ വാർത്തകൾ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് ഷിക്കാഗോയില്‍ സ്വീകരണം

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് ഷിക്കാഗോയില്‍ സ്വീകരണം

355
0

ഷിക്കാഗോ: ഷിക്കാഗോയിലെ മോര്‍ട്ടഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന് ഇടവകയില്‍ വിശ്വാസികളുടെ വന്‍ സ്വീകരണം. മെയ് 29 വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണിയ്ക്ക് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട്, ബിഷപ്പ് എമിറൈറ്‌സ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരാല്‍ അനുഗതരായി ദൈവാലയ അങ്കണത്തില്‍ എത്തിയ തട്ടില്‍ പിതാവിനെ വാദ്യ മേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെയാണ് വരവേറ്റത്.

കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, ഇടവക വികാരി ഫാദര്‍ സിജു മുടക്കോടില്‍ ഇതര വൈദീകര്‍, സമര്‍പ്പിതര്‍ എന്നിവരും പാരിഷ്/പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും വിശ്വാസികളും ചേര്‍ന്നാണ് ശ്രേഷ്ഠ പിതാവിനെ ദൈവാലയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചത്. ഇടവക വികാരി ഫാദര്‍ സിജു മുടക്കോടില്‍ കത്തിച്ച മെഴുകുതിരി നല്‍കിയാണ് പിതാവിനെ ദേവാലയത്തിലേയ്ക്ക് സ്വീകരിച്ചത്.

ഇടവകയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന, ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോയി ആലപ്പാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം ക്നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത്, വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുര തുടങ്ങിയവരും സഹകാര്‍മ്മികരായിരുന്നു.

ആഘോഷ കമ്മറ്റി ചെയര്‍മാനായി ബിനു കൈതക്കത്തൊട്ടിയില്‍ നേതൃത്വം നല്‍കി. മറ്റ് ക്രമീകരണങ്ങള്‍ക്കായി സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ടോണി പള്ളിയറതുണ്ടത്തില്‍, മിനി എടകര, ടെസ്സി ഞാറവേലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പ്രവര്‍ത്തിച്ചത്. പാരിഷ് കൗണ്‍സില്‍ അംഗങ്ങളോടും വാര്‍ഷികാഘോഷ കമ്മറ്റിയോടുമൊപ്പം, ഇടവക വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, പി.ആര്‍.ഒ അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

Previous articleയു.കെ : കൂടല്ലൂർ മൈലപറമ്പിൽ മത്തായി | Live Funeral Telecast Available
Next articleചിങ്ങവനം: തെക്കേനീലേട്ട് ഗ്രേസി

Leave a Reply