Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ‘വാഴ്‌വ് 2025’ ടിക്കറ്റ് വിതരണത്തിന് മഹനീയ തുടക്കം

‘വാഴ്‌വ് 2025’ ടിക്കറ്റ് വിതരണത്തിന് മഹനീയ തുടക്കം

872
0

യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ സംഗമമായ വാഴ്വ് 2025ന്റെ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടന കർമ്മം മെയ് 17 ശനിയാഴ്ച വാൾസ്സാളിൽ വെച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപതയുടെ സഹായമെത്താനായ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം തിരുമേനിയാണ് ടിക്കറ്റുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. യുകെയിലെ ക്നാനായ മിഷനുകളിലെ ലീജിയൻ ഓഫ് മേരിയുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പൗഡ ഗംഭീരമായ ചടങ്ങുകളോട് അനുബന്ധിച്ചാണ് ടിക്കറ്റിന്റെ Kick off നടത്തപ്പെട്ടത്. രാവിലെ 10 മണിക്ക് വാൾസാൾ St. Patrick ചർച്ചിൽ വച്ച് ആരംഭിച്ച ജപമാലക്ക് ശേഷം 10 30 ന് പിതാവ് തിരിതെളിച്ച് തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു ബഹുമാനപ്പെട്ട സുന്നി പടിഞ്ഞാറേക്കര അച്ഛൻറെ മുഖ്യ കാർമികത്വത്തിലും യുകെയിലെ ക്നാനായ മിഷനുകളിലെ വൈദികരുടെ സഹകാർമികത്വത്തിനും നടത്തപ്പെട്ട വിശുദ്ധ ബലി മധ്യേ അഭിവന്ദ്യ അപ്രേം തിരുമേനി വചന സന്ദേശം നൽകി വിശുദ്ധ കുർബാനയ്ക്കുശേഷം വാഴ്വിന്റെ ടിക്കറ്റ് കളുടെ വിതരണ ഉദ്ഘാടന കർമ്മം നടത്തപ്പെട്ടു.

വാഴ്വ് 2025ന്റെ ജനറൽ കൺവീനർ അഭിലാഷ് മൈലേപറമ്പിൽ ഏവരെയും സ്വാഗതം ചെയ്തു. പിന്നീട് വാഴ്വിന്റെ ചെയർമാൻ ബഹുമാനപ്പെട്ട സുനി പടിഞ്ഞാറേക്കര അച്ഛൻറെ മുഖ്യ സംഭാഷണത്തെ തുടർന്ന് ഫൈനാൻസ് കമ്മിറ്റി കൺവീന റെമി പഴയിടത്ത് സ്പോൺസർമാരെ പരിചയപ്പെടുത്തി ഗ്രാൻഡ്, മെഗാ, പ്ലാറ്റിനം സ്പോൺസർമാർക്ക് ടിക്കറ്റ് നൽകിക്കൊണ്ട് പിതാവ് ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു ഒക്ടോബർ നാലാം തീയതി നടത്തപ്പെടുന്ന വാഴ് വിന് ആശംസകൾ അറിയിച്ചു. കെസിസി വർക്കിംഗ് കമ്മിറ്റി മെമ്പർ മിസ്റ്റർ മത്തായി നന്ദികാട്ട് ആശംസകൾ നേരുന്നു തുടർന്ന് ജോയിൻ കൺവീനർ സജി രാമച്ചനാട്ട് ഏവർക്കും നന്ദി അറിയിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്തപ്പെട്ട വാഴ് വ് യുകെയിലെ ക്നാനായ മിഷനുകളുടെ വളർച്ചയിൽ അത്ഭുതപൂർവ്വമായ ഉണർവാണ് സൃഷ്ടിച്ചത് സഭ സമുദായ തനിമയിൽ നടത്തപ്പെടുന്ന ഈ വർഷത്തെ വാഴ് വ് ഒക്ടോബർ നാലാം തീയതി ബെർമിംങ്ങ് ഹാമിലുള്ള ബെദേൽ കൺവെൻഷൻ സെൻട്രലിൽ വെച്ച് നടത്തപ്പെടുന്നു. ഉച്ചഭക്ഷണത്തെ തുടർന്ന് നടത്തപ്പെട്ട കമ്മിറ്റിയുടെ മീറ്റിംഗിൽ വ്യത്യസ്തതയാർന്ന പരിപാടികളോടെ ഇപ്രാവശ്യത്തെ വാഴ് വ് നടത്തുവാനാണ് തീരുമാനിച്ചത് കൂടാതെ ഈ പ്രാവശ്യത്തെ വാഴ് വിനോടൊപ്പം ഒരു ഭവന നിർമ്മാണ പദ്ധതി ലക്ഷ്യം ഇടുന്നതായി അറിയിച്ചു. യുകെയിലെ 15 ക്നാനായ മിഷനും കളുടെയും പ്രതിനിധികൾ പങ്കെടുത്ത് ടിക്കറ്റ് വിതരണം ഉദ്ഘാടനം വർണ്ണാഭമാക്കി.

Previous articleകണ്ണങ്കരയില്‍ ‘രോഗികള്‍ക്കൊരു കൈത്താങ്ങ്’ പദ്ധതിക്ക് തുടക്കം
Next articleഹ്യൂസ്റ്റൺ ക്നാനായ ഇടവകയുടെ പാസ്റ്ററൽ സെന്ററിനു ശിലാസ്ഥാപനം

Leave a Reply