Home ഇന്ത്യൻ വാർത്തകൾ കണ്ണങ്കരയില്‍ ‘രോഗികള്‍ക്കൊരു കൈത്താങ്ങ്’ പദ്ധതിക്ക് തുടക്കം

കണ്ണങ്കരയില്‍ ‘രോഗികള്‍ക്കൊരു കൈത്താങ്ങ്’ പദ്ധതിക്ക് തുടക്കം

338
0

കണ്ണങ്കര: ബൈബിളിലെ നല്ല സമരിയാക്കാരെനെ പോലെ സമൂഹത്തില്‍ പലവിധ രോഗത്താല്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ കണ്ണാങ്കര പള്ളിയിലെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കെ. പി. തോമസ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍്റെ സഹായത്തോടെ നിര്‍ധന രോഗികള്‍ക്കായി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കണ്ണങ്കര യൂണിറ്റ് ഒരുക്കിയ “രോഗികള്‍ക്കൊരു കൈത്താങ്ങ്” പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികള്‍ക്ക് ഉപയോഗിക്കുന്നതിനാവശ്യമായ രോഗീപരിചരണ ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുകയും ഉപയോഗശേഷം കേടുകൂടാതെ വൃത്തിയാക്കി മറ്റുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിനായി തിരിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10 വീതം ഫോള്‍ഡിങ് ബെഡ്, എയര്‍ ബെഡ്, വീല്‍ചെയര്‍, വാക്കര്‍, വാക്കിങ് സ്റ്റിക്ക്, ഐ വി സ്റ്റാന്‍്റ്, പ്രഷര്‍ അപ്പാരറ്റസ്,എന്നിവയാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. യൂണിറ്റ് പ്രസിഡന്‍്റ് സൈമണ്‍ മണപ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ.തോമസ് ആനിമൂട്ടില്‍ മുഖ്യ പ്രഭാഷണവും യൂണിറ്റ് ചാപൈ്ളന്‍ അഡ്വ. ഫാ. ജോസഫ് കീഴങ്ങാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഇടയ്ക്കാട്ടു ഫൊറോനാ പ്രസിഡന്‍്റ് ഫിലിപ്പ് പെരുമ്പളത്തുശ്ശേരില്‍, ഫൊറോനാ സെക്രട്ടറി എം. സി. റെജി, കെ.സി. ഡബ്ള്യൂ. എ. പ്രസിഡന്‍്റ് മോളി സേവ്യര്‍, അനീഷ് പോളക്കണ്ടത്തില്‍, സാജു കല്ലുപുരക്കല്‍, ഷാജു പനങ്ങാട്ടുതറയില്‍, ലിജോ കുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Previous articleചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു
Next article‘വാഴ്‌വ് 2025’ ടിക്കറ്റ് വിതരണത്തിന് മഹനീയ തുടക്കം

Leave a Reply