Home അമേരിക്കൻ വാർത്തകൾ സഖറിയ ചേലയ്ക്കലിനെ ആദരിച്ചു.

സഖറിയ ചേലയ്ക്കലിനെ ആദരിച്ചു.

380
0

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിലെ മതബോധന ശുശ്രൂഷയ്ക്ക് ഇക്കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ സമര്‍പ്പണമനസ്സോടെ സാരഥ്യം അരുളിയ സഖറിയ ചേലയ്ക്കലിനെ ഇടവകവികാരി ഫാ. തോമസ് മുളവനാല്‍ ആദരിച്ചു. ഇടവകയിലെ കുഞ്ഞുങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കായി വ്യക്തിപരമായി ഒട്ടേറെ സമയം കണ്ടെത്തുകയും മതബോധനഅധ്യാപകരെ നയിക്കുകയും കുഞ്ഞുങ്ങള്‍ക്ക് ആത്മീയവളര്‍ച്ചയ്ക്കുതകുന്ന പരിപാടികള്‍ ക്രമീകരിക്കുകയും ചെയ്തതില്‍ റിലിജിയസ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമായപങ്കാണ് ശ്രീ. സഖറിയ ചേലയ്ക്കല്‍ വഹിച്ചതെന്നും വികാരി അഭിപ്രായപ്പെട്ടു. അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. എബിന്‍ എടത്തില്‍, ആന്‍സി ചേലയ്ക്കല്‍, ഇടവക എക്‌സിക്യൂട്ടിവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളില്‍, സാബു മുത്തോലം, കിഷോര്‍ കണ്ണാല, ജെന്‍സന്‍ ഐക്കരപ്പറമ്പില്‍, സണ്ണിമുത്തോലം എന്നിവരും പാരിഷ് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ജോയി വാച്ചാച്ചിറ, ജോസ് സൈമന്‍ മുണ്ടപ്ലാക്കില്‍, ജെയ്‌മോന്‍ നന്തികാട്ട്, എബ്രാഹം അരീച്ചിറ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

Previous articleലീലാമ്മ തോമസ് പുളിക്കല്‍ മികച്ച കര്‍ഷക
Next articleചിക്കാഗോ ബെന്‍സന്‍വില്‍ ഇടവകയില്‍ നഴ്‌സുമാരെ ആദരിച്ചു.

Leave a Reply