Home ഇന്ത്യൻ വാർത്തകൾ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി തിരുഹൃദയ വികസന പാക്കേജ് അഞ്ചാം ഘട്ടം ഉദ്‌ഘാടനം ചെയ്തു

ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി തിരുഹൃദയ വികസന പാക്കേജ് അഞ്ചാം ഘട്ടം ഉദ്‌ഘാടനം ചെയ്തു

674
0

ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തിരുഹൃദയ വികസന പാക്കേജ് പദ്ധതിക്ക് തുടക്കമായി. കോവിഡാനന്തരം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സ്വാശ്രയ സംഘാംഗങ്ങൾക്ക്‌ സഹായമരുളുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. പദ്ധതിയുടെ ഉദ്‌ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. ചടങ്ങിൽ ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് ഐ എ എസ് സന്നിഹിതയായിരുന്നു. കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ നൂറോളം കുടുബങ്ങൾക്കു സഹായം ലഭ്യമാക്കാൻ സാധിക്കുമെന്ന് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, സിസ്റ്റർ സോളി മാത്യു നിരപ്പിൽ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, മരിയാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ ജിൻസി ജോയി, ജി ഡി എസ് പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ് ഫാ. മൈക്കിൾ നെടുംതുരുത്തിയിൽ, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി വൈസ്പ്രസിഡന്റ് ഫാ. ഷാജി പൂത്തറ, എന്നിവർ പങ്കെടുത്തു.

Previous articleകാരിത്താസ് ക്യാൻസർ ഇൻസ്റ്റിട്യൂട്ട് 20-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം
Next articleവാഴ്‌വ് (ക്‌നാനായ കുടുംബ സംഗമം) ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Leave a Reply