ദൈവദാസൻ മാർ മാക്കിൽ പിതാവിനാൽ സ്ഥാപിതമായി 133 വർഷങ്ങൾ പിന്നിട്ട സെന്റ് മാർഗരറ്റ് യുപി സ്കൂളിന് പുതിയ ഒരു അംഗീകാരം കൂടി.. കോട്ടയം വെസ്റ്റ് ഉപജില്ലയിലെ ഏറ്റവും മികച്ച യുപി സ്കൂൾ എന്ന ബഹുമതിയാണ് സ്കൂളിനു ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ പരിഗണിച്ചാണ് സ്കൂൾ ഈ നേട്ടത്തിന് അർഹത നേടിയിരിക്കുന്നത്. കോട്ടയം വെസ്റ്റ് ഉപജില്ല ഓഫീസർ ശ്രീമതി അനിത ഗോപിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ സാബു തോമസിന്റെ പക്കൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.
Home ഇന്ത്യൻ വാർത്തകൾ കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ ബെസ്റ്റ് യുപി സ്കൂൾ പുരസ്കാരം സ്വന്തമാക്കി കൈപ്പുഴ സെന്റ് മാർഗരറ്റ്...











