Home ഇന്ത്യൻ വാർത്തകൾ സപ്തതിയുടെ നിറവിൽ ബിസിഎം കോളേജിൽ, കോളേജ് ദിനാഘോഷം

സപ്തതിയുടെ നിറവിൽ ബിസിഎം കോളേജിൽ, കോളേജ് ദിനാഘോഷം

397
0

കോട്ടയം: സപ്തതിയുടെ നിറവിൽ ബിസിഎം കോളേജിലെ കോളേജ് ദിനാഘോഷം മാർച്ച് 14 ന് രാവിലെ 9.30ന് ആരംഭിക്കും. വിക്രം സാരാഭായി സ്പെയ്സ് സെന്ററിലെ സ്പെയ്സ് ഫിസിക്സ് ലബോറട്ടറി ഡയറക്ടർ ഡോ. കെ രാജീവ് മുഖ്യാതിഥി ആകും. കോളേജ് യൂണിയൻ ചെയർപേഴ്സൺ നിഹാര ബി ദേവിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മാനേജർ റവ. ഫാ. അബ്രഹാം പറമ്പേട്ട്, പ്രിൻസിപ്പൽ പ്രൊഫ. ഡോ. തോമസ് കെ വി, ബർസാർ റവ.ഫാ.ഫിൽമോൻ കളത്ര, പി. റ്റി. എ. വൈസ് പ്രസിഡന്റ് ഡോ. ജേക്കബ് ജോർജ്, യൂണിയൻ വൈസ് ചെയർപേഴ്സൺ മിസ് സൂസൻ ജേക്കബ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ മിസ് അൻജിത സജി തുടങ്ങിയവർ പ്രസംഗിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും ആദരിക്കും. ഉച്ചകഴിഞ്ഞ് വിവിധ കലാപരിപാടികൾ അരങ്ങേറും. 1955 ൽ അഭിവന്ദ്യ തോമസ് തറയിൽ പിതാവിനാൽ വനിതകൾക്കായി സ്ഥാപിച്ച ബി. സി. എം. കോളേജ് സപ്തതിയുടെ നിറവിൽ നടത്തുന്ന കോളേജ് ദിനാഘോഷമാണ് ഈ വർഷം നടത്തപ്പെടുന്നത്. കോളേജ് ദിനാഘോഷങ്ങൾക്ക് വൈസ് പ്രിൻസിപ്പാൾ ഡോ. അന്നു തോമസ്, യൂണിയൻ അഡ്വൈസർമാരായ ഡോ. നീതു വർഗീസ്‌, മിസ് സുമൻ അബ്രഹാം എന്നിവർ നേതൃത്വം നൽകും.

Previous articleകോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ല ഏറ്റവും മികച്ച ഹൈസ്കൂളിനുള്ള പുരസ്കാരം കൈപ്പുഴ സെന്റ് ജോർജ്ജിന്
Next articleകെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ സാന്‍ജോ മൗണ്ട് കുരിശുമലകയറ്റം നടത്തി

Leave a Reply