Home അമേരിക്കൻ വാർത്തകൾ ചിക്കാഗോ ജോയ് മിനിസ്ട്രി ” മുറ്റത്തെ മുല്ല ” ദമ്പതിസംഗമം ബെൻസൻവില്ലിൽ

ചിക്കാഗോ ജോയ് മിനിസ്ട്രി ” മുറ്റത്തെ മുല്ല ” ദമ്പതിസംഗമം ബെൻസൻവില്ലിൽ

310
0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിന്റെയും സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെയും സംയുക്ത നേതൃത്വത്തിൽ 55 വയസ്സിന് മേൽ പ്രായമുള്ള ദമ്പതികളുടെ സംഗമം ബെൻസൻവിൽ ഇടവകയിൽ വച്ച് നടത്തപ്പെടുന്നു. അമ്പത് നോയമ്പിന്റെ നിറവിൽ മുതിർന്നവർക്കായുളള ഒരു ആത്മിയ ഒത്തുചേരലാണ് ” മുറ്റത്തെ മുല്ല” എന്ന പേരിലുള്ള സംഗമം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് നാം കൂട്ടിവായ്ക്കുമ്പോൾ അവർക്ക് ഗുണമുണ്ട് എന്ന പ്രഘോഷണമാണ് ഇവരുടെ ഒത്തുചേരൽ. കോട്ടയം കളത്തിപ്പിടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രം ഡയറക്ടർ ബ്രദർ സന്തോഷ് സംഗമത്തിന് നേതൃത്വം നൽകും. മാർച്ച് 16 ഞായർ രാവിലെ 10 മണിക്ക് കുർബ്ബാനയോടെ ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് സമാപിക്കും. ബെൻസൻവിൽ ഇടവകയിലെ മുതിർന്നവരുടെ ഭക്തസംഘടനയായ “ജോയ്” മിനിസ്ട്രി ടീം അംഗങ്ങൾ സംഗമത്തിന് നേതൃത്വം നൽകും.

ലിൻസ് താന്നിച്ചുവട്ടിൽ

Previous articleമാർ തോമസ് തറയിൽ അനുസ്മരണ ഉപന്യാസ മത്സരം സംഘടിപ്പിച്ചു
Next articleകൈപ്പുഴ ഫൊറോനാ വനിതാദിനാഘോഷം

Leave a Reply