Home ഇന്ത്യൻ വാർത്തകൾ മാർ തോമസ് തറയിൽ അനുസ്മരണ ഉപന്യാസ മത്സരം സംഘടിപ്പിച്ചു

മാർ തോമസ് തറയിൽ അനുസ്മരണ ഉപന്യാസ മത്സരം സംഘടിപ്പിച്ചു

555
0

കോട്ടയം അതിരൂപതയുടെ തൃതീയ മെത്രാനായിരുന്ന ദിവംഗതനായ മാർ തോമസ് തറയിൽ പിതാവിന്റെ അൻപതാമത് ചരമവാർഷിക ത്തോടനുബന്ധിച്ച് അതിരൂപതയുടെ വനിതാ അല്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാർ തോമസ് തറയിൽ അനുസ്മരണ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപതാ സിഞ്ചലൂസ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി സി. നിഷ, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിൽജി സജി, സിസ്റ്റർ അഡൈ്വസർ സി. സൗമി എസ്.ജെ.സി, അതിരൂപതാ ഭാരവാഹികളായ ബിനാ ബീജു, ലീന ലൂക്കോസ്, ലൈലമ്മ ജോമോൻ, അനി തോമസ് എന്നിവർ പ്രസംഗിച്ചു. അഭിവന്ദ്യ തറയിൽ പിതാവിന്റെ അൻപതാം ചരമ വാാർഷികത്തോടനുബന്ധിച്ച് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് തെള്ളകം ചൈതന്യ പാസ്റ്റററൽ സെന്ററിലാണ് കെ.സി.ഡബ്ല്യു.എ അംഗങ്ങൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചത്. 42 പേർ പങ്കെടുത്തു.

Previous articleഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നവനാൾ നൊവേനയും മരണ തിരുനാളും
Next articleചിക്കാഗോ ജോയ് മിനിസ്ട്രി ” മുറ്റത്തെ മുല്ല ” ദമ്പതിസംഗമം ബെൻസൻവില്ലിൽ

Leave a Reply