ഏറ്റുമാനൂർ: സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാളിന് ഒരുക്കമായ നവനാൾ നൊവേന മാർച്ച് 10, തിങ്കളാഴ്ഴ്ച്ച മുതൽ നടത്തപ്പെടും. എല്ലാ ദിവസവും വൈകുന്നേരം 5.30ന് ജപമാലയെ തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. മരണ തിരുനാൾ ദിനമായ മാർച്ച് 19 ന് വൈകുന്നേരം 5.30 ന് ആഘോഷമായ വിശുദ്ധ കുർബാനയിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് മുഖ്യ കാർമികനായിരിക്കും. അന്നേ ദിവസം ഊട്ടു നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.
Home ഇന്ത്യൻ വാർത്തകൾ ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നവനാൾ നൊവേനയും മരണ തിരുനാളും











