Home നിര്യാതരായി കിടങ്ങൂര്‍: വെളിയനാട് പടിഞ്ഞാറേഇത്തിതറ സി. അംബ്രോസിയ (എസ്.വി.എം) | Live Funeral Telecast Available

കിടങ്ങൂര്‍: വെളിയനാട് പടിഞ്ഞാറേഇത്തിതറ സി. അംബ്രോസിയ (എസ്.വി.എം) | Live Funeral Telecast Available

1368
0

കിടങ്ങൂര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സി. അംബ്രോസിയ എസ്.വി.എം (96) നിര്യാതയായി. മൃതദേഹം വ്യാഴാഴ്ച (20-04-2023) രാവിലെ 10 ന് കിടങ്ങൂര്‍ സായൂജ്യായില്‍ കൊണ്ടുവരും. സംസ്‌കാരം വ്യാഴാഴ്ച (20.04.2023) ഉച്ചകഴിഞ്ഞ് 2.30 ന് ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം 3 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വി.കുര്‍ബാനക്കുശേഷം നടത്തപ്പെടുന്നതാണ്. പരേത വെളിയനാട് പടിഞ്ഞാറേ ഇത്തിതറ പരേതരായ ചാക്കോ-മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സൂസന്നാമ്മ, കുഞ്ഞൂഞ്ഞമ്മ, പരേതരായ ജോസഫ്, തോമസ്, ഏലിയാമ്മ. പരേത പുന്നത്തുറ, സെന്റ് മെര്‍സിലിനാസ് നട്ടാശ്ശേരി, കൈപ്പുഴ, പയ്യാവൂര്‍ എന്നിവടിങ്ങളിലെ സ്‌കൂളുകളില്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ച സിസ്റ്റര്‍ സെന്റ് ആന്‍സ് കോട്ടയം, കുറ്റൂര്‍, കല്ലിശ്ശേരി എന്നീ മഠങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

Previous articleക്നാനായ സ്റ്റാര്‍സ് പുതിയ ബാച്ച് – സെലക്ഷന്‍ ക്യാമ്പ് മെയ് 18, 19 തീയതികളില്‍
Next articleയു.കെ ക്‌നാനായ കാത്തലിക്ക് വിമണ്‍സ് ഫോറത്തിന് (UKKCWF) നവ നേതൃത്വം

Leave a Reply