Home യൂറോപ്പ് | ഗൾഫ് | ഓഷിയാന യു.കെ ക്‌നാനായ കാത്തലിക്ക് വിമണ്‍സ് ഫോറത്തിന് (UKKCWF) നവ നേതൃത്വം

യു.കെ ക്‌നാനായ കാത്തലിക്ക് വിമണ്‍സ് ഫോറത്തിന് (UKKCWF) നവ നേതൃത്വം

1846
0

യു.കെ ക്‌നാനായ കാത്തലിക്ക് വിമണ്‍സ് ഫോറം നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്ണയായി സെലീന സജീവിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. സെക്രട്ടറി: പ്രീതി ജോമോന്‍, ട്രഷറര്‍: ലൈബി ജയ്, വെസ് ചെയര്‍പേഴ്‌സണ്‍: ഉണ്ണി ജോമോന്‍, ജോയിന്റ് സെക്രട്ടറി: ജെയ്‌സി ജോസ്, ജോയിന്റ് ട്രഷറര്‍: സുജ സോയമോന്‍, അഡ്വവൈസര്‍മാരായി മുന്‍ ദാരവാഹികളായിരുന്ന ഡാര്‍ലി ടോമി, ഷാലു ലോബോ എന്നിവരെ യു.കെ.കെ.സി.എ പ്രസിഡന്റ് സിബി കണ്ടത്തില്‍ ചൊല്ലികൊടുത്ത സത്യവാചകം ഏറ്റുചൊല്ലി സെലീന സജീവിന്റെ നേതൃത്വത്തിലുളള കമ്മറ്റി അധികാരം ഏറ്റെടുത്തു.

സഭയോടും സമുദായത്തോടും ചേർന്ന് നിന്ന് കാർന്നോൻ മാര് പകർന്ന് തന്ന നിശ്ചയ ദാർഢ്യത്തിലൂടെ മുന്നോട്ട് പോകാൻ തീരുമാനിച്ചു കടന്നുവന്ന സെലീന വയനാട് പുളിഞ്ഞാൽ ചെട്ടിത്തോട്ടത്തിൽ കുടുംബാംഗവും തോട്ടറ പള്ളി ഇടവക ചെമ്പകശ്ശേരിൽ സജീവ് തോമസിൻ്റെ ഭാര്യയുമാണ്. UKKCA നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രതിനിധിയാണ്.

സെക്രട്ടറി പ്രീതി ജോമോൻ കളപുരയിൽ ( കൂടല്ലൂർ ) മാഞ്ചസ്റ്റർ യൂണിറ്റ് അംഗമാണ്

ട്രഷറർ ലൈബി ജയ് കൂരീക്കാട്ടിൽ (കരിങ്കുന്നം ) ബെർമിങ്ങ്ഹാം യൂണിറ്റ് അംഗമാണ്.

വൈസ് ചെയർപേഴ്സൺ- ഉണ്ണി ജോമോൻ (Oxford Unit ) ഇടക്കോലി മലേമുണ്ടക്കൽ കുടുബാംഗമാണ്

ജോയിന്റ് സെക്രട്ടറി ജെയ്‌സി ജോസ് പറമ്പേട്ട് ( Stoke on Trent Unit ) മടമ്പം ലൂർദ് മാതാ ഫൊറോനാ പള്ളി ഇടവകാംഗമാണ്.

ജോയിന്റ് ട്രെഷറർ സുജ സോയിമോൻ (സ്റ്റിവിനേജ് യൂണിറ്റ് ) പുതുവേലി പെരുന്നിലത്തിൽ കുടുംബാംഗമാണ്

അഡ്വിസർമാരായ ഡാർലി ടോമി പുളുംബ്രയിൽ കൈപ്പുഴ ഇടവകവും
ശാലു ലോബോ ഉഴവൂർ വെട്ടുകല്ലേൽ കുടുംബാംഗവുമാണ്.

Previous articleകിടങ്ങൂര്‍: വെളിയനാട് പടിഞ്ഞാറേഇത്തിതറ സി. അംബ്രോസിയ (എസ്.വി.എം) | Live Funeral Telecast Available
Next articleവിശുദ്ധ തീർത്ഥാടനം ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഫ്ലാഗ് ഓഫ് ചെയ്തു.

Leave a Reply