ക്നാനായ സ്റ്റാര്‍സ് പുതിയ ബാച്ച് – സെലക്ഷന്‍ ക്യാമ്പ് മെയ് 18, 19 തീയതികളില്‍ ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിന്റെ നിലവിലുള്ള 12 ബാച്ചുകളുടെ
തുടര്‍ച്ചയായി 13-ാം ബാച്ചിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള ക്യാമ്പ് മെയ് 18,19 തീയതികളില്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിക്കുന്നു. 18 ന് നാവിലെ 10 മണിക്ക് ആരംഭിച്ച് 19 ന് വൈകുന്നേരം 4 മണിക്ക് സമാപിക്കുന്ന ക്യാമ്പില്‍ അതിരൂപതയുടെ കോട്ടയം പ്രദേശത്തെ വിവിധ
ഇടവകകളില്‍ നിന്നും ഇടവക വികാരിമാര്‍ മികവിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കുട്ടികള്‍ പങ്കെടുക്കും. വിദഗ്ദ്ധരുടെ നേതൃത്വത്തില്‍
ക്ലാസ്സുകളും ശാസ്ത്രീയ വിലയിരുത്തലും നടത്തിയായിരിക്കും പുതിയ ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുക.











